Categories: latest news

രശ്മികയ്ക്ക് മുൻപും പ്രണയമുണ്ടായിരുന്നു, പിരിയാൻ കാരണം സുഹൃത്ത്; വെളിപ്പെടുത്തലുമായി രക്ഷിത് ഷെട്ടി

തെന്നിന്ത്യൻ സിനിമ ലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച കഥകളിലൊന്നാണ് രശ്മിക മന്ദന – രക്ഷിത് ഷെട്ടി പ്രണയവും വിവാഹ നിശ്ചയവും ഏറ്റവും ഒടുവിലെ വേർപിരിയലും. ഇരുവരും സിനിമയിൽ സജീവമാകുന്നതിന് മുൻപായിരുന്നു ഇക്കാര്യങ്ങളൊക്കെയും. പിന്നീട് വിജയത്തിന്റെ കൊടുമുടികളിലും രശ്മികയെയും രക്ഷിതിനെയും പിന്തുടർന്നു. 2016 ലാണ് രശ്മിക തന്റെ കരിയർ തുടങ്ങുന്നത്. കിരിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെയായിരുന്നു തുടക്കം. ആ വർഷം കന്നഡയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു അത്. അരങ്ങേറ്റം ഗംഭീരമാക്കിയ രശ്മിക അത്തവണത്തെ സൈമ പുരസ്കാരവും നേടി. ആദ്യ ചിത്രത്തിലെ നായകനായിരുന്ന രക്ഷിത് ഷെട്ടി. 

ആരാധകരടക്കം ആഘോഷമാക്കിയ ആ ബന്ധം വിവാഹ നിശ്ചയംവരെ എത്തിയതുമാണ്. എന്നാൽ പിന്നീട് ഇരുവരും ബന്ധത്തിൽ നിന്ന് പിന്മാറി. വിവാഹ നിശ്ചയത്തിന് ശേഷമാണ് രശ്മികയ്ക്ക് തെലുങ്കിൽ നിന്നും തുടരെ അവസരങ്ങൾ വരുന്നത്. ഇതോടെ താരം കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിൽ രക്ഷിതും തന്റെ സിനിമ ജീവിതത്തിൽ ഒരുപാട് മുന്നോട്ടേക്ക് പോയി. പിന്നീട് പലപ്പോഴും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖം തിരിക്കുകയാണ് ഇരുവരും ചെയ്യാറുള്ളത്. 

അതേസമയം ഇപ്പോഴിതാ രശ്‌മികക്ക് മുൻപും തനിക്ക് പ്രണയത്തകർച്ച ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രക്ഷിത് ഷെട്ടി. തന്റെ പുതിയ സിനിമയായ സപ്ത സാഗരദാച്ചെ എല്ലോ സൈഡ് ബിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് രക്ഷിത് ഇക്കാര്യം പറഞ്ഞത്. രശ്മിക മന്ദാനയ്ക്ക് മുമ്പ് മറ്റൊരു പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും സുഹൃത്തിന്റെ ചതിയിൽ ആ പ്രണയം തകർന്നു എന്നുമാണ് രക്ഷിത് ഷെട്ടി പറഞ്ഞത്. എഞ്ചിനീയറിംഗ് പഠനക്കാലത്താണ് ഇതെന്നും രക്ഷിത് വ്യക്തമാക്കി. 

പെൺകുട്ടിയോട് പ്രണയം അറിയിക്കാനായി രക്ഷിത് പ്രണയലേഖനങ്ങൾ എഴുതുമായിരുന്നു. ഈ കത്തുകൾ പെൺകുട്ടിയെ ഏൽപ്പിക്കാനായി സുഹൃത്തിനെയാണ് ഏൽപിച്ചിരുന്നത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും ആ പെൺകുട്ടിയിൽ നിന്ന് രക്ഷിതിന് ഒരു മറുപടിയും ലഭിച്ചില്ല. കാര്യം തിരക്കിയപ്പോൾ സുഹൃത്ത് താൻ എഴുതിയ കത്തുകളൊന്നും പെൺകുട്ടിക്ക് നൽകിയിയിരുന്നില്ലെന്ന് അറിഞ്ഞുവെന്ന് നടൻ പറയുന്നു. ഇപ്പോൾ തന്റെ ആ സുഹൃത്തും ആ പെൺകുട്ടിയും ഭാര്യ ഭർത്താക്കന്മാർ ആണെന്നും രക്ഷിത് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

51 minutes ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

51 minutes ago

ത്രില്ലര്‍ സിനിമയുമായി വിനീത് ശ്രീനിവാസന്‍

ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…

51 minutes ago

സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

5 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

6 hours ago

ബോള്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

6 hours ago