Categories: latest news

വീട്ടിൽ നിൽക്കാൻ തോന്നിയില്ല, പിന്നെ ലക്ഷ്യമില്ലാത്ത യാത്രയായിരുന്നു; തുറന്നുപറഞ്ഞ് മഡോണ

തെന്നിന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയ ലിയോയിലെ പ്രകടനത്തിലൂടെ തമിഴ് പ്രേക്ഷക മനസിലും ഇടംപിടിച്ചിരിക്കുകയാണ് മഡോണ. പ്രേമം എന്ന അരങ്ങേറ്റ ചിത്രം തന്നെ മികച്ച സ്വീകര്യതയാണ് മഡോണയ്ക്ക് നേടിക്കൊടുത്തത്. എന്നാൽ അഭിനയിച്ചു തുടങ്ങിയതിന് ശേഷമാണ് സിനിമ ഒരു ആവേശമായി മാറിയതെന്ന് മഡോണ പറയുന്നു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഡോണ മനസ് തുറന്നത്. അഭിനയം ഒരു പ്രൊഫഷനായി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും മഡോണ വ്യക്തമാക്കി. 

അഭിനയിച്ചു തുടങ്ങിയതിന് ശേഷമാണ് സിനിമ ഒരു ആവേശമായി മാറിയത്. ആദ്യ സിനിമയില്‍ വേഷം ചെയ്യുമ്പോഴും അഭിനയം ഒരു പ്രൊഫഷനായി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. ഇന്ന് ജീവിതത്തില്‍ സിനിമയില്‍ വലിയ സ്ഥാനമുണ്ട്. അഭിനയത്തില്‍ ഏറെ മുന്നോട്ട് പോകാനുണ്ടെന്നും ഓരോ സിനിമകള്‍ കഴിയുമ്പോഴും ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുകയാണെന്നും സ്വയം തിരിച്ചറിയുന്നുണ്ടെന്നും മഡോണ പറയുന്നു.

തന്റെ ഡ്രൈവിംഗ് പ്രണയത്തെക്കുറിച്ചും മഡോണ മനസ് തുറന്നു. “ഡ്രൈവിംഗിനോടുള്ള ഇഷ്ടം ലൈസന്‍സ് കിട്ടിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്.തിരക്കില്ലാത്ത സമയങ്ങളിലെല്ലാം വണ്ടിയുമെടുത്ത് പുറത്തേക്കിറങ്ങുന്നതാണ് പതിവ്. ആദ്യമായി ഒറ്റക്കൊരു ഡ്രൈവ് ചെയ്ത് പോയത് മൂന്നാറിലേക്കാണ്. ചെന്നൈയില്‍ നിന്നും കൊച്ചിയിലെ വീട്ടിലെത്തി, അന്നത്തെ ജോലിയുടെ പിരിമുറക്കമെല്ലാം കാരണം വീട്ടില്‍ നില്‍ക്കാന്‍ തോന്നിയില്ല. ചെന്നൈയില്‍ നിന്നു കൊണ്ടു വന്ന ബാഗ് അതേപോലെ വണ്ടിയിലേക്ക് കയറ്റിവച്ച് പ്രത്യേകിച്ച് യാതൊരു ലക്ഷ്യവുമില്ലാതെ വണ്ടിയോടിച്ചു പോവുകയായിരുന്നു.” താരം വ്യക്തമാക്കി. 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago