Categories: latest news

നിമിഷയുമായി ലിപ് ലോക്ക് സീൻ ഉണ്ടായിരുന്നെങ്കിൽ! തഗ് മറുപടിയുമായി ടൊവിനോ

മലയാള സിനിമയിൽ ലിപ് ലോക്കുകളുടെ പേരിൽ ടൊവിനോ തോമിസോളം ട്രോളുകൾ ലഭിച്ച മറ്റൊരു നടനുണ്ടാകില്ല. അടുത്തടുത്ത ചിത്രങ്ങളിൽ ലിപ് ലോക്ക് സീനുകൾ ആവർത്തിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ അത് ചർച്ചയായത്. അതേസംസാരം ഇപ്പോഴും തുടരുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖവും. ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിന്റെ പ്രെമോഷൻ പരിപാടിക്കിടെയാണ് ടൊവിനോ രസകരമായ സംഭവത്തെക്കുറിച്ച് മനസ് തുറന്നത്. ചിത്രത്തിൽ നിമിഷ സജയനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

രു ദിവസം ഡോ. ബിജു പറഞ്ഞു ഈ സിനിമയിൽ ടൊവിനോയും നിമിഷയും തമ്മിലുള്ള ഒരു ലിപ്‌ലോക്ക് സീൻ ഉണ്ടായിരുന്നുവെങ്കിൽ നിങ്ങൾ തമ്മിലുള്ള ഇന്റിമസി കൂടുതൽ വർക്ക്‌ ആവുമെന്ന് പറഞ്ഞതായി താരം വെളിപ്പെടുത്തി. എന്നാൽ ഇതിനുള്ള ടൊവിനോയുടെ മറുപടിയാണ് വൈറലാകുന്നത്. ‘ഞാൻ പറഞ്ഞു ലിപ്‌ലോക്കിനുള്ള സാധ്യത നമുക്കില്ലെന്ന്. കാരണം ലിപ്‌ലോക്ക് ചെയ്താൽ എന്റെ വായിൽ ഇരിക്കുന്ന പല്ല് അവളുടെ വായിലേക്ക് പോവും. ഇത്തരം ഒരു തമാശ പറയാനൊക്കെ അവളോടാകും. കാരണം അവൾക്ക് ഞാൻ ചേട്ടനെ പോലെയാണ് എനിക്ക് അവൾ അനുജത്തിയെപോലെയും.’

നിമിഷയും താനും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും നിമിഷയുടെ ഫാമിലിയുമായിട്ടും നല്ല അടുപ്പമുണ്ടെന്നും ടൊവിനോ പറഞ്ഞു. “ദിവസവും വിളിക്കുകയോ പറയുകയോ ചെയ്തില്ലെങ്കിലും എവിടെയാണോ നിർത്തിയത് അവിടെ നിന്നും തുടങ്ങാൻ നമുക്ക് സാധിക്കുന്നുണ്ട്. അവളുടെ കൂടെ നല്ല എക്സ്പീരിയൻസ് ആയിരുന്നു ഈ സിനിമ. നിമിഷയുടെ കൂടെ വർക്ക്‌ ചെയ്യുക എന്നത് എനിക്ക് ഭയങ്കര രസമാണ്. നിമിഷയും ഞാനും ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയുമ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല കംഫർട്ട് ഫീൽ ചെയ്യാറുണ്ട്.” ടൊവിനോ കൂട്ടിച്ചേർത്തു.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

18 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

19 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

19 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

19 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

19 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

21 hours ago