Categories: latest news

പാർവതി ജയറാം മടങ്ങിയെത്തും! സൂചന നൽകി കാളിദാസ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക നടിമാരിൽ ഒരാളാണ് പാർവതി. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ വെന്നിക്കൊടി പാറിച്ച ശേഷമാണ് പാർവതി ബിഗ് സ്ക്രീനിൽ നിന്നും ഇടവേളയെടുക്കുന്നത്. 1986ൽ വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവതി നിരവധി ഹിറ്റ് ചിത്രങ്ങളുടെ വിജയത്തിലും നിർണായക സ്വാധീനമായിരുന്നു. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ പർവതി മോളിവുഡ് കണ്ട പ്രമുഖ സംവിധായകരുടെയെല്ലാം ആദ്യ ചോയിസുമായിരുന്നു. ജീവിത പങ്കാളിയായ ജയറാമിനൊപ്പം തൊട്ടതെല്ലാം പൊന്നാക്കാൻ സാധിച്ച പാർവതി 1993ൽ പുറത്തിറങ്ങിയ ചെങ്കോലിന് ശേഷമാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇപ്പോഴിത് താരം തിരിച്ചുവരുമെന്ന് സൂചന നൽകിയിരിക്കുകയാണ് മകനും അഭിനേതാവുമായ കാളിദാസ് ജയറാം. 

അമ്മയോട് അഭിനയിക്കണമെന്ന് പറയാറുണ്ടെന്നും നല്ലൊരു സിനിമ വന്നാൽ അമ്മ ചെയ്യുമെന്നും അമ്മയുടെ കൂടെ സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും കാളിദാസ് വ്യക്തമാക്കി. അതേസമയം അഭിനയത്തേക്കാൾ വീട്ടുകാര്യങ്ങളിലാണ് പാർവതിക്ക് ഇപ്പോൾ കൂടുതൽ താൽപര്യമെന്നും കാളിദാസ് കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ രജനിയുടെ പ്രമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് മനസ് തുറന്നത്. 

“അമ്മയോട് അഭിനയിക്കണമെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് നല്ലൊരു സിനിമ വന്നാൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അമ്മയ്ക്ക് ഇഷ്ടം നമ്മുടെ കൂടെ തന്നെ വീട്ടിലിരിക്കുക, ചില്‍ ചെയ്യുക അതൊക്കെയാണ്. ഞാനും കാത്തിരിക്കുകയാണ് അമ്മ സിനിമയില്‍ തിരിച്ചു വരുന്നത്. എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന്. എപ്പോഴെങ്കിലും നടക്കും.” കാളിദാസ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago