Jayaram and Parvathy
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക നടിമാരിൽ ഒരാളാണ് പാർവതി. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ വെന്നിക്കൊടി പാറിച്ച ശേഷമാണ് പാർവതി ബിഗ് സ്ക്രീനിൽ നിന്നും ഇടവേളയെടുക്കുന്നത്. 1986ൽ വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവതി നിരവധി ഹിറ്റ് ചിത്രങ്ങളുടെ വിജയത്തിലും നിർണായക സ്വാധീനമായിരുന്നു. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ പർവതി മോളിവുഡ് കണ്ട പ്രമുഖ സംവിധായകരുടെയെല്ലാം ആദ്യ ചോയിസുമായിരുന്നു. ജീവിത പങ്കാളിയായ ജയറാമിനൊപ്പം തൊട്ടതെല്ലാം പൊന്നാക്കാൻ സാധിച്ച പാർവതി 1993ൽ പുറത്തിറങ്ങിയ ചെങ്കോലിന് ശേഷമാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇപ്പോഴിത് താരം തിരിച്ചുവരുമെന്ന് സൂചന നൽകിയിരിക്കുകയാണ് മകനും അഭിനേതാവുമായ കാളിദാസ് ജയറാം.
അമ്മയോട് അഭിനയിക്കണമെന്ന് പറയാറുണ്ടെന്നും നല്ലൊരു സിനിമ വന്നാൽ അമ്മ ചെയ്യുമെന്നും അമ്മയുടെ കൂടെ സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും കാളിദാസ് വ്യക്തമാക്കി. അതേസമയം അഭിനയത്തേക്കാൾ വീട്ടുകാര്യങ്ങളിലാണ് പാർവതിക്ക് ഇപ്പോൾ കൂടുതൽ താൽപര്യമെന്നും കാളിദാസ് കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ രജനിയുടെ പ്രമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് മനസ് തുറന്നത്.
“അമ്മയോട് അഭിനയിക്കണമെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് നല്ലൊരു സിനിമ വന്നാൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അമ്മയ്ക്ക് ഇഷ്ടം നമ്മുടെ കൂടെ തന്നെ വീട്ടിലിരിക്കുക, ചില്‍ ചെയ്യുക അതൊക്കെയാണ്. ഞാനും കാത്തിരിക്കുകയാണ് അമ്മ സിനിമയില്‍ തിരിച്ചു വരുന്നത്. എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന്. എപ്പോഴെങ്കിലും നടക്കും.” കാളിദാസ് പറഞ്ഞു.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…