ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. ദിലീപ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് എന്നാൽ തണുപ്പൻ പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ പൂർണമായ കളക്ഷൻ റിപ്പോർട്ടുകൾ ഇനിയും പുറത്തുവരേണ്ടതുണ്ടെങ്കിലും കളക്ഷന്‍ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് ഡോട് കോമിന്റെ ഏകദേശ കണക്കുകൾ ലഭ്യമാണ്. ഈ കണക്കുകൾ പ്രകാരം ബാന്ദ്ര കാണാൻ തിയറ്ററുകളിൽ പ്രേക്ഷകർ കുറവാണ്.
റിലീസിന്റെ രണ്ടാം ദിനം ആഭ്യന്തര ബോക്സ്ഓഫീസിൽ 90 ലക്ഷം രൂപയാണ് ചിത്രത്തിന്റെ കളക്ഷനെന്ന് സാക്നില്‍ക് ഡോട് കോമിന്റെ ഏകദേശ കണക്കുകള്‍ പറയുന്നു. തിയറ്ററുകളിൽ 22.96 ശതമാനം ഒക്യുപെൻസി റേറ്റ് കാണിക്കുന്നു. നൈറ്റ് ഷോകൾക്ക് 34.90 ശതമാനം ഒക്യൂപെന്‍സി ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് അണിയറ പ്രവർത്തകർക്ക് ചെറിയ പ്രതീക്ഷ നൽകുന്നതാണ്.
തെന്നിന്ത്യൻ സൂപ്പർ താരം തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. ബോളിവുഡ് നടിയായ താരാ ജാനകിയായാണ് ചിത്രത്തില്‍ തമന്ന വേഷമിട്ടത്. തമന്നയുടെ നായിക വേഷത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നതും. ആല എന്ന നായക കഥാപാത്രമായി ദിലീപും എത്തിയിരിക്കുന്നു. അരുണ്‍ ഗോപിയാണ് സംവിധാനം. തിരക്കഥ എഴുതിയത് ഉദയകൃഷ്‍ണയും.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…