Categories: latest news

ലിയോ ഒടിടി റിലീസിനൊരുങ്ങുന്നു! എപ്പോൾ? എവിടെ?

തിയറ്ററിലെ വമ്പൻ വിജയത്തിന് ശേഷം തെന്നിന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലിയോ ഒടിടി റിലീസിനെത്തുന്നു. തിയറ്ററിൽ വിജയകരമായി മുന്നോട്ട് പോകുന്നതിനെയാണ് ഒടിടി റിലീസ് വാർത്തകൾ പുറത്തു വരുന്നത്. ഗോകുലം മൂവീസാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണക്കാർ. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് നേടിയ ലിയോ ഒടിടിയിലേക്ക് എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

ഈ മാസം തന്നെ ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രത്തിലായിരിക്കും ഒടിടി റിലീസ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ചിത്രം റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. വിജയ് ആരാധകരെ ലോകേഷ് ഒട്ടും നിരാശപ്പെടുത്തിയില്ല. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. വിജയ് ആരാധകരെയും ലോകേഷ് ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ സാധിച്ചിരുന്നു. 

റിലീസ് മുതൽ ലിയോയ്ക്ക് ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടികൊണ്ടിരുന്ന വിപണിയാണ് കേരളം. രജനികാന്തിന്റെ ജയിലര്‍ കേരളത്തില്‍  57.70 കോടി രൂപയായിരുന്നു ആകെ നേടിയത്. എന്നാല്‍ ഇന്നത്തോടെ ലിയോ 58 കോടി രൂപയോളം നേടി കേരള ബോക്സ് ഓഫീസില്‍ ആകെ ഗ്രോസില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. വേഗത്തില്‍ കേരളത്തില്‍ നിന്ന് 50 കോടി നേട്ടം എന്ന റെക്കോര്‍ഡ് നേരത്തെ ലിയോ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഗള്‍ഫിലും ദളപതി വിജയ്‍യുടെ ലിയോയ കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

15 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago