Categories: latest news

ഗോപി സുന്ദറിനൊപ്പം സ്വിറ്റ്സർലൻഡിൽ അടിച്ചുപൊളിച്ച് പുണ്യ; ആശംസകളുമായി ആരാധകർ

റിയാലിറ്റി ഷോയിലൂടെ ജനമനസിൽ ഇടംപിടിച്ച ഗായികയാണ് പുണ്യ പ്രദീപ്. തകർപ്പൻ പ്രകടനങ്ങൾക്കൊപ്പം ജീവിതത്തിലെ ദുരിതാനുഭവങ്ങൾ പുണ്യയെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാക്കി മാറ്റുകയായിരുന്നു. ഇപ്പോഴിത് പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ജീവിതത്തിൽ വലിയ ഉയരങ്ങൾ തേടിപിടിക്കുകയാണ് താരം. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളാണ് ഇപ്പോള്‍ പുണ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം സ്വിറ്റ്സർലൻഡിലാണ് പുണ്യ ഇപ്പോൾ. 

ഗോപി സുന്ദറിനൊപ്പം മുൻപും സ്റ്റേജ് ഷോകളിൽ പുണ്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വേദിയിൽ ‘മേൽ മേൽ മേൽ വിണ്ണിലെ’ എന്ന ഗാനം ആലപിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ഗോപി സുന്ദർ തന്നെ ഈണമൊരുക്കിയ ഗാനമാണിത്. ഗോപി സുന്ദറിനെ പോലെ ഇന്ത്യ അറിയപ്പെടുന്ന സംഗീതജ്ഞനൊപ്പം സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു മ്യൂസിക് ഷോ ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പുണ്യ.

ജീവിതത്തിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ പുണ്യയുടെ വളർച്ചയിൽ ആനന്ദം കണ്ടെത്തിയിരിക്കുകയാണ് ആരാധകരും. 2002 ല്‍ ആണ് പുണ്യയുടെ അച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. അച്ഛന്റെ മരണ ശേഷം പുണ്യയും ചേച്ചിയും അമ്മയും നേരിട്ടത് അവഗണനകളും ഒറ്റപ്പെടലുമാണ്. അമ്മവീട്ടുകാരും അച്ഛന്‍ വീട്ടുകാരും കൈയ്യൊഴിഞ്ഞു. അപ്രതീക്ഷിതമായി ഒരു അപകടത്തില്‍ അമ്മ കിടപ്പിലായതോടെ വീണ്ടും സാഹചര്യം വഷളാവുകയായിരുന്നു. ഇപ്പോൾ അതെല്ലാം അവഗണിച്ച് വളർച്ചയുടെ പടവുകൾ കയറഉകയാണ് താരം.

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

10 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

10 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago