Categories: Reviews

പാളിയത് ഉദയകൃഷ്ണയുടെ തിരക്കഥ; ബാന്ദ്ര എങ്ങനെയുണ്ട്?

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’ തിയറ്ററുകളില്‍. ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തിനു മോശം പ്രതികരണമാണ് ലഭിക്കുന്നത്. ഒരു നല്ല സിനിമയ്ക്ക് തിരക്കഥ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഈ സിനിമയില്‍ പറയുന്നുണ്ട്. ‘ബാന്ദ്ര’ക്ക് തിരിച്ചടിയായതും കാമ്പില്ലാത്ത ഉദയകൃഷ്ണയുടെ തിരക്കഥ തന്നെ. സിനിമയ്ക്കുള്ളിലെ സിനിമയാണ് ബാന്ദ്രയിലെ കഥ.

കണ്ണൂരിലെ ഹാര്‍ബര്‍ നടത്തിപ്പുക്കാരനായ അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് മുംബൈയില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ആല എന്നറിയപ്പെടുന്ന അലക്‌സാണ്ടര്‍ ഡൊമിനിക്കായി ദിലീപ് വേഷമിടുന്നു. താര ജാനകി എന്ന ചലച്ചിത്ര നടിയായി തമന്ന വേഷമിടുന്നു. താര ജാനകിയുടെ ജീവിതത്തില്‍ ആല നടത്തുന്ന ഇടപെടലാണ് സിനിമ പ്രധാനമായും പറഞ്ഞുവയ്ക്കുന്നത്.

Dileep

ക്ലീഷേകളുടെ കുത്തൊഴുക്കാണ് ചിത്രത്തെ മടുപ്പിക്കുന്നത്. ഉദയകൃഷ്ണയുടെ പല സിനിമകളിലും കണ്ടുമടുത്ത കാഴ്ചകള്‍ ബാന്ദ്രയിലും ഉണ്ട്. ഇവയൊന്നും പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നില്ല. ആദ്യ ഭാഗങ്ങളില്‍ കേരളത്തിലാണ് കഥ നടക്കുന്നത്. തുടക്കത്തില്‍ ചില നര്‍മങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ദിലീപും ഈ ഭാഗങ്ങളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. പിന്നീട് അധോലോക കഥ പറച്ചില്‍ സിനിമയെ പൂര്‍ണമായി പിന്നോട്ടടിപ്പിക്കുന്നു. തമന്നയുടെ കഥാപാത്രം മികവ് പുലര്‍ത്തി. ചില സംഘട്ടന രംഗങ്ങള്‍ മികച്ചു നിന്നു. എന്നാല്‍ കഥയ്ക്ക് കൃത്യമായ അടിത്തറയില്ലാത്തത് പ്രേക്ഷകരെ മുഷിപ്പിക്കുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് ബാന്ദ്ര അവസാനിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

5 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago