Categories: latest news

അത്രത്തോളം വേദന കഴിഞ്ഞ രണ്ട് വർഷമായി ഞാൻ സഹിച്ചു; മനസ് തുറന്ന് സാമന്ത

താരപകിട്ടിൽ നിൽക്കുമ്പോഴും വളരെയധികം ബുദ്ധിമുട്ടുകളിലൂടെയാണ് സൂപ്പർ താരം സാമന്ത കടന്നു പോകുന്നത്. സിനിമ പ്രേക്ഷകർക്കെല്ലാം അറിയുന്ന സാമന്തയുടെ വ്യക്തി ജീവിതം അങ്ങനെയാണ്. പ്രണത്തകർച്ച, വിവാഹ മോചനം, അനാരോഗ്യം, വിഷാദം തുടങ്ങി പ്രശ്നങ്ങൾ പലതും തുടർച്ചയായി വേട്ടയാടുകയാണ് സാമന്തയെ. ഇതിനിടയിലും ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി അഭിനയ രംഗത്ത് സജീവമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിത വിവാഹ ജീവിതം പരാജയപ്പെട്ട ശേഷം തനിക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. 

വിവാഹ ജീവിതത്തിലെ പരാജയം എന്റെ ആരോ ഗ്യത്തെയും ജോലിയെയും വല്ലാതെ ബാധിച്ചു. തിന്മയുടെ ശക്തി ബാധിച്ചത് പോലെ ആയിരുന്നു അത്. അത്രത്തോളം വേദന കഴിഞ്ഞ രണ്ട് വർഷമായി ഞാൻ സഹിച്ചു. അന്നേരം ഗുരുതര ആരോ ഗ്യ പ്രശ്നങ്ങളിലൂടെ പോയ അഭിനേതാക്കളെ കുറിച്ച് വായിച്ചു. അവർ എങ്ങനെയാണ് പ്രശ്നങ്ങളെ തരണം ചെയ്തതെന്ന് അറിഞ്ഞു. അങ്ങനെയാണ് എന്റെ വിഷാദത്തിൽ നിന്നും രക്ഷപ്പെട്ടത്. ശരിക്കും അവരുടെ കഥകളാണ് എന്നെ സഹായിച്ചത്. 

തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താര ജോഡികളിലൊന്നായിരുന്നു നാഗചൈതന്യ – സാമന്ത. അതുകൊട് തന്നെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ അത്രത്തോളം സങ്കടമുണ്ടാക്കിയത്. വളരെ മാന്യമായ ആ വേര്‍പിരിയല്‍ തീരുമാനം ഉള്‍കൊള്ളാന്‍ ആരാധകര്‍ക്ക് സമയം ആവശ്യമായും വന്നു. 2017 ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് പിരിയുന്നത് എന്ന് താരങ്ങള്‍ പറഞ്ഞിരുന്നില്ല.

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

9 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

9 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

9 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

9 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago