തമിഴ് സിനിമ ലോകത്ത് ഇപ്പോൾ ചൂടേറിയ ചർച്ച വിഷയങ്ങളിലൊന്നാണ് രജനികാന്ത് – വിജയ് ശീതയുദ്ധം. മുതിർന്ന നടൻ ശരത് കുമാർ തുടങ്ങിവെച്ച് ആരാധകർ ഏറ്റെടുത്ത തർക്കം ഇപ്പോഴും പൊതുമണ്ഡലത്തിൽ സജീവമാണ്. വിജയ് ചിത്രം ‘വാരിസി’ന്റെ ഓഡിയോ ലോഞ്ചിനിടെ നടന്‍ ശരത് കുമാര്‍ പറഞ്ഞ വാക്കുകളാണ് ‘സൂപ്പര്‍സ്റ്റാര്‍’ വിവാദത്തിന് തുടക്കമിട്ടത്. വിജയ് ഒരിക്കല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അത് സംഭവിച്ചുവെന്നുമായിരുന്നു ശരത് കുമാര്‍ പറഞ്ഞത്.
ഇതോടെ വിജയ് ആരാധകർ സൂപ്പർ സ്റ്റാർ പദവിക്കായി അവകാശവാദം ഉന്നയിക്കാൻ തുടങ്ങി. പിന്നാലെ ജയിലർ ട്രെയ്ലർ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ കഴുകൻ – കാക്ക പരാമർശം സംഭവം കൂടുതൽ വഷളാക്കുകയായിരുന്നു. രജനികാന്ത് കാക്കയെന്ന് ഉദ്ദേശിച്ചത് വിജയിയെയാണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തി. ലിയോ ഓഡിയോ ലോഞ്ചിൽ വിജയ് പറഞ്ഞ കാര്യങ്ങൾ ഇതിന് മറുപടിയായും വ്യാഖ്യാനിക്കപ്പെട്ടു.
ഇപ്പോള്‍ രജനികാന്തിന്റെ ഭാര്യയും ഗായികയുമായ ലതാ രജനികാന്തിന്റെ പേര് ആരാധകരുടെ പോരിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ്. ‘ലിയോ’ സിനിമ ദുരന്തമാണെന്ന രജനി ഫാന്‍സിന്റെ ട്വീറ്റ് ലത രജനികാന്ത് ലൈക്ക് ചെയ്തു എന്ന് ആരോപിച്ചാണ് വിജയ് ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. സംഭവം വിവാദമായതോടെ രജനികാന്തിന്റെ പിആര്‍ഒ റിയാസ് കെ. അഹമ്മദ് രംഗത്തെത്തി. ലതാ രജനികാന്തിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്‌ക്രീന്‍ഷോട്ടുകളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റിയാസ്. ലത രജനികാന്തിന്റെ യഥാര്‍ഥ എക്‌സ് അക്കൗണ്ടിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…