സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൃതി സനോൻ. ബിഗ് സ്ക്രീനിലെന്നതുപോലെ തന്നെ ഇൻസ്റ്റാഗ്രാം ആരാധകർക്കിടയിലും കൃതിയുടെ സ്വാധീനം വലുതാണ്.
അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിൽ കൃതി ഏറ്റവും ഒടുവിൽ തന്റെ ഇൻസ്റ്റാ വാളിൽ പങ്കുവെച്ച ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
ന്യൂഡൽഹിയിൽ ഒരു പഞ്ചാബി കുടുംബത്തിലാണ് കൃതിയുടെ ജനനം. സിനിമയിലെത്തുന്നതിന് മുൻപ് മോഡലിംഗ് രംഗത്ത് സജീവ സാനിധ്യമായിരുന്നു താരം.
തെലുങ്ക് ചിത്രം നിനക്കാഡിൻ എന്ന സിനിമയിലൂടെ 2014ലിലാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. പിന്നാലെ ഒന്ന് രണ്ട് സിനിമകൾകൂടി തെലുങ്കിൽ ചെയ്ത കൃതി സാവധാനം ഹിന്ദിയിലേക്ക് ചുവട് മാറ്റുകയായിരുന്നു.
ലുക്ക ചുപ്പി, പാനിപത് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ റോളുകൾ കൃതി ചെയ്തു. ഫിലിം ഫെയറും ഇന്റർനാഷ്ണൽ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്കാരങ്ങളുമെല്ലാം താരത്തിന്റെ അഭിനയ മികവ് വ്യക്തമാക്കുന്നതാണ്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…