Categories: latest news

പ്രഭാസുമായി പ്രണയത്തിൽ, രഹസ്യ വിവാഹം; റൂമറുകളോട് പ്രതികരിച്ച അനുഷ്ക

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിലൊരാളാണ് അനുഷ്ക ഷെട്ടി. ബഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പ്രകടനം മാത്രം മതി അനുഷ്കയുടെ പ്രകടനം അടിവരയിടാൻ.  അഭിനയമികവിലും താരമൂല്യത്തിലും മുൻനിരയിലുള്ള താരത്തിന്റെ 42-ാം ജന്മദിനമാണ് കടന്നുപോകുന്നത്. കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും താരവുമായി ബന്ധപ്പെട്ട് നിരവധി റൂമറുകളും എയറിലുണ്ടായിരുന്നു. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഇതിൽ ബഹുഭൂരിപക്ഷവും. 

സിനിമ രംഗത്തെ തന്നെ പലരുടെയും പേരുകൾക്കൊപ്പം അനുഷ്കയെയും ചേർത്ത് പാപ്പരാസികൾ പ്രചരിപ്പിച്ചു. അത്തരം പ്രചരണങ്ങൾ ഇപ്പോഴും സജീവമാണെന്നത് മറ്റൊരു വസ്തുതയാണ്. പ്രധാനമായും ബാഹുബലി താരം പ്രഭാസുമായി നടി പ്രണയത്തിലാണ് എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പലപ്രവാശ്യം വന്നിരുന്നു. പ്രഭാസിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് വലിയ സമ്മർദ്ദമുണ്ടെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. 

പക്ഷെ എന്നാല്‍ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അതിൽ കൂടുതലൊന്നും ഇല്ലെന്നുമാണ് താരങ്ങള്‍ പലപ്പോഴും പൊതുവേദിയില്‍ വ്യക്തമാക്കുന്നത്. ഇത് പോലെ തന്നെ ജഡ്ജ്മെന്റൽ ഹേ ക്യാ എന്ന സിനിമയു‌ടെ സംവിധായകൻ പ്രകാശ് കോവലമുടിയും അനുഷ്കയും വിവാഹിതരാകുന്നെന്ന വാർത്തയും ഒരിക്കൽ വന്നിരുന്നു. എന്നാല്‍ ഇത്തരം ഗോസിപ്പുകളോട് നേരിട്ട് പ്രതികരിക്കത്ത അനുഷ്ക മുൻപൊരിക്കൽ വ്യാജ വിവാഹ വാര്‍ത്തകളെക്കുറിച്ച് മനസ് തുറന്നിട്ടുണ്ട്. താൻ രഹസ്യമായി വിവാഹം ചെയ്തെന്ന വാർത്ത അഞ്ച് തവണ വന്നി‌ട്ടുണ്ടെന്നും ഈ വാർത്തകൾ തനിക്ക് തമാശയായാണ് തോന്നിയതെന്നും അനുഷ്ക ഷെട്ടിയന്ന് പറഞ്ഞത്. 

അനില മൂര്‍ത്തി

Recent Posts

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

6 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

8 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

1 day ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 day ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 day ago