Categories: Gossips

മമ്മൂട്ടിയുടെ ഹെയര്‍ സ്റ്റൈലില്‍ ഫഹദ് ! ടര്‍ബോയില്‍ അതിഥി വേഷം?

വൈശാഖ് ചിത്രം ടര്‍ബോയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രം മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ടര്‍ബോ ഷൂട്ടിങ് ലൊക്കേഷനിലേക്ക് നടന്‍ ഫഹദ് ഫാസില്‍ എത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അതും ടര്‍ബോയിലെ മമ്മൂട്ടിയുടെ ഹെയര്‍ സ്റ്റൈലില്‍ തന്നെയാണ് ഫഹദും പ്രത്യക്ഷപ്പെട്ടത്. ടര്‍ബോയില്‍ ഫഹദ് അതിഥി വേഷത്തില്‍ എത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.

എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി താന്‍ നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഫഹദ് ടര്‍ബോ ലൊക്കേഷനില്‍ എത്തിയത്. ടര്‍ബോ പൂര്‍ത്തിയായാല്‍ മമ്മൂട്ടി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഫഹദ് ഫാസിലും നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫഹദും കുഞ്ചാക്കോ ബോബനും മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago