Prayaga Martin
മലയാളത്തിലെ പുതുമുഖ താരങ്ങളിൽ ഫാഷനിൽ ഒരുപടി മുന്നിലാണ് പ്രയാഗ മാർട്ടിൻ. പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലുമെല്ലാം സ്റ്റൈലിഷ് ലുക്കിയ തന്നെയാണ് താരം എത്താറുള്ളത്. ഇത് പലപ്പോഴും പൊതുമണ്ഡലത്തിൽ വലിയ ചർച്ചകൾക്കും കാരണമാകാറുണ്ട്. മുടിയുടെ കാര്യത്തിലാണെങ്കിലും വസ്ത്രത്തിന്റെ കാര്യത്തിലാണെങ്കിലും വ്യത്യസ്തമായ സ്‌റ്റൈല്‍ ആണ് താരം ഫോളോ ചെയ്യാറുള്ളത്. മറ്റാരേയും പിന്തുടരാതെ തന്റേതായൊരു സ്റ്റൈല്‍ ഉണ്ടാക്കിയെടുത്തിരിക്കുകയാണ് പ്രയാഗ.
ഇതിനിടെ തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത മധ്യമപ്രവർത്തകന് പ്രയാഗ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ച വിഷയം. എന്തിടണം എന്നുള്ളത് ഓരോരുത്തരുടേയും ഇഷ്ടമല്ലേ? എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. കേരളത്തിലുള്ളവര്‍ക്ക് പറ്റുന്നില്ല എന്ന കമന്റ് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിന് ഞാനെന്ത് ചെയ്യാനാണ് ബ്രോ? എന്നായിരുന്നു പ്രയാഗയുടെ മറുപടി. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ചാണോ എന്റെ ഇഷ്ടത്തിന് അനുസരിച്ചാണോ ഞാന്‍ ജീവിക്കേണ്ടത്? എന്നും പ്രയാഗ ചോദിച്ചു. ഇത് മലയാള നടിയ്ക്ക് ചേരില്ലെന്നാണ് പറയുന്നതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോള്‍ മലയാളം നടിയെന്ന നിലയില്‍ ഞാന്‍ എപ്പോഴും അടച്ചു കെട്ടി, പൂട്ടിക്കെട്ടി ഉടുപ്പിടണം എന്നാണോ പറയുന്നത്? എന്നായി പ്രയാഗ.
ആളുകള്‍ നെഗറ്റീവ് കമന്റിടുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ അതിനെന്താ? അത് അവരോട് പോയി ചോദിക്കൂ. പോയി കമന്റിട്ടവരോട് ചോദിക്കൂ. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരോട് ചോദിക്കൂ എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. ഞാനല്ലല്ലോ പ്രചരിപ്പിക്കുന്നത്. അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെ അതിന് ഉത്തരം പറയും എന്നും പ്രയാഗ ചോദിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…