Categories: latest news

വസ്ത്രധാരണം ചോദ്യം ചെയ്ത റിപ്പോർട്ടർക്ക് ചുട്ട മറുപടിയുമായി പ്രയാഗ മാർട്ടിൻ

മലയാളത്തിലെ പുതുമുഖ താരങ്ങളിൽ ഫാഷനിൽ ഒരുപടി മുന്നിലാണ് പ്രയാഗ മാർട്ടിൻ. പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലുമെല്ലാം സ്റ്റൈലിഷ് ലുക്കിയ തന്നെയാണ് താരം എത്താറുള്ളത്. ഇത് പലപ്പോഴും പൊതുമണ്ഡലത്തിൽ വലിയ ചർച്ചകൾക്കും കാരണമാകാറുണ്ട്. മുടിയുടെ കാര്യത്തിലാണെങ്കിലും വസ്ത്രത്തിന്റെ കാര്യത്തിലാണെങ്കിലും വ്യത്യസ്തമായ സ്‌റ്റൈല്‍ ആണ് താരം ഫോളോ ചെയ്യാറുള്ളത്. മറ്റാരേയും പിന്തുടരാതെ തന്റേതായൊരു സ്റ്റൈല്‍ ഉണ്ടാക്കിയെടുത്തിരിക്കുകയാണ് പ്രയാഗ.

ഇതിനിടെ തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത മധ്യമപ്രവർത്തകന് പ്രയാഗ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ച വിഷയം. എന്തിടണം എന്നുള്ളത് ഓരോരുത്തരുടേയും ഇഷ്ടമല്ലേ? എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. കേരളത്തിലുള്ളവര്‍ക്ക് പറ്റുന്നില്ല എന്ന കമന്റ് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അതിന് ഞാനെന്ത് ചെയ്യാനാണ് ബ്രോ? എന്നായിരുന്നു പ്രയാഗയുടെ മറുപടി. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ചാണോ എന്റെ ഇഷ്ടത്തിന് അനുസരിച്ചാണോ ഞാന്‍ ജീവിക്കേണ്ടത്? എന്നും പ്രയാഗ ചോദിച്ചു. ഇത് മലയാള നടിയ്ക്ക് ചേരില്ലെന്നാണ് പറയുന്നതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോള്‍ മലയാളം നടിയെന്ന നിലയില്‍ ഞാന്‍ എപ്പോഴും അടച്ചു കെട്ടി, പൂട്ടിക്കെട്ടി ഉടുപ്പിടണം എന്നാണോ പറയുന്നത്? എന്നായി പ്രയാഗ.

ആളുകള്‍ നെഗറ്റീവ് കമന്റിടുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ അതിനെന്താ? അത് അവരോട് പോയി ചോദിക്കൂ. പോയി കമന്റിട്ടവരോട് ചോദിക്കൂ. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരോട് ചോദിക്കൂ എന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. ഞാനല്ലല്ലോ പ്രചരിപ്പിക്കുന്നത്. അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെ അതിന് ഉത്തരം പറയും എന്നും പ്രയാഗ ചോദിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 minute ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

47 minutes ago

യാത്രാ ചിത്രങ്ങളുമായി സംയുക്ത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

50 minutes ago

സാരിചിത്രങ്ങളുമായി ദില്‍ഷ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ. ഇന്‍സ്റ്റഗ്രാമിലാണ്…

53 minutes ago

സാരിയില്‍ മനോഹരിയായി പ്രിയാമണി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago