Categories: Gossips

ബോക്‌സ്ഓഫീസില്‍ ശരാശരി മാത്രം, ഓണ്‍ലൈന്‍ ബുക്കിങ്ങും കുറവ്; സുരേഷ് ഗോപിയുടെ ഗരുഡന് സംഭവിച്ചത് !

സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഗരുഡന്‍’ നവംബര്‍ മൂന്ന് ശനി വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡി’ന് ശേഷം ആദ്യ ദിനത്തില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച സിനിമ കൂടിയാണ് ഗരുഡന്‍. എന്നാല്‍ ആദ്യ വീക്കെന്‍ഡ് പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ അത്ര മികച്ചതല്ല. അവധി ദിനമായിട്ട് കൂടി നവംബര്‍ അഞ്ച് ഞായറാഴ്ച ഗരുഡന്റെ ഒക്യുപ്പെന്‍സി വെറും 58.13 ശതമാനം മാത്രമായിരുന്നു.

Suresh Gopi

ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് ചിത്രം കളക്ട് ചെയ്തത് 1.05 കോടിയാണ്. രണ്ടാം ദിനമായ ശനിയാഴ്ച 1.7 കോടി നേടി. മികച്ച അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും അവധി ദിനമായ ഞായറാഴ്ച ഗരുഡന് ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത് രണ്ടര കോടിക്ക് താഴെ മാത്രമാണ്. ബുക്ക് മൈ ഷോയില്‍ ചിത്രത്തിനുള്ള ബുക്കിങ്ങും വളരെ കുറവാണ്. ജിസിസിയിലും ഗരുഡന് വിചാരിച്ച പോലെ ബോക്‌സ്ഓഫീസ് ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

സുരേഷ് ഗോപി ഫാക്ടറാണ് ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷനില്‍ തിരിച്ചടിയായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സുരേഷ് ഗോപി ഇടയ്ക്കിടെ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ നടന്റെ സിനിമകള്‍ക്കും തിരിച്ചടിയാകുന്നുണ്ടെന്ന് മലയാള സിനിമാ ആരാധകര്‍ വിലയിരുത്തുന്നു. മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സംഭവത്തില്‍ താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

അനില മൂര്‍ത്തി

Recent Posts

സാരിച്ചിത്രങ്ങളുമായി മിയ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

13 minutes ago

അതിമനോഹരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

20 minutes ago

അടിപൊളി പോസുമായി അനന്യ

ആരാധകര്‍ക്കായി അടിപൊളി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ.…

25 minutes ago

ഗ്ലാമറസ് പോസുമായി നസ്രിയ

ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ.…

14 hours ago

മൊബൈല്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു; അമരനെതിരെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി

തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു എന്ന്…

15 hours ago

പുഷ്പ 2 ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഫാന്‍സ് ഷോകള്‍

പുഷ്പ 2 ന്റെ റിലീസിനായി മലയാളികള്‍ അടക്കമുള്ള…

15 hours ago