ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടപിടിച്ച നായികയാണ് സംഗീത. നീണ്ട ഒരു ഇടവേളക്കു ശേഷം സിനിമാ മേഖലയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സംഗീത. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച സംഗീത വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ക്യാമറമാനും സംവിധായകനുമായ ശരവണനുമായി 2000 ലായിരുന്നു സംഗീതയുടെ പ്രണയ വിവാഹം. തമിഴ് സിനിമയില്‍ വച്ചുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു. മലയാള സിനിമകള്‍ക്ക പുറമെ നിരവധി തമിഴ് സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിനെക്കുറിച്ച് പറയുകയാണ് താരം. താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്നെന്നാണ് എല്ലാവരും കരുതിയത്. സത്യത്തില്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടേയില്ല എന്നതാണ് വസ്തുത. ആരൊക്കെയോ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ എന്റെ പേരില്‍ പേജുകള്‍ ഉണ്ടാക്കി. അതൊന്നും എന്റെയല്ലെന്നാണ് നടി വ്യക്തമാക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…