Categories: latest news

കമലിനോട് ഭ്രാന്തമായ സ്നേഹമായിരുന്നു ശ്രീവിദ്യയ്ക്ക്; ബന്ധത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ്  ശ്രീവിദ്യ. അവതരിപ്പിച്ച പല കഥാപാത്രങ്ങളോടും സാമ്യമുള്ള ജീവിതമായിരുന്നു അവരുടേത്. കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയുള്ള ശ്രീവിദ്യയുടെ മരണം 2006 ഒക്ടോബറിലായിരുന്നു. പ്രണയം, വിരഹം, വിവാഹമോചനം, അസുഖങ്ങൾ അങ്ങനെ ശ്രീവിദ്യയെ വേട്ടയാടിക്കൊണ്ടിരുന്നത് നിരവധി ഘടകങ്ങളാണ്. ഇതിൽ പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത ഒന്ന് ശ്രീവിദ്യ – കമൽ പ്രണയമായിരുന്നു. താരത്തിന്റെ അടുത്ത സുഹൃത്തും അഭിനേത്രിയുമായ കുട്ടി പത്മിനി ബന്ധത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വിഷയം വീണ്ടും സജീവമാക്കുന്നത്. 

ശ്രീവിദ്യയ്ക്ക് കമലിനോട് ഭ്രാന്തമായ സ്നേഹമായിരുന്നെന്ന് കുട്ടി പത്മിനി പറയുന്നു. “കമിലിനെ ആർക്കാണ് ഇഷ്ടമല്ലാത്തത്. പക്ഷെ ശ്രീവിദ്യാക്ക കമലിനെ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ഭം​ഗി കൊണ്ടോ സംസാരം കൊണ്ടോ അല്ല. കഴിവും സിനിമയെക്കുറിച്ചുള്ള അറിവും കണ്ടാണ്.” എന്നാൽ ശ്രീവിദ്യയെ പ്രണയിക്കുമ്പോൾ തന്നെ മറ്റ് പല സ്ത്രീകളുമായും കമലിന് ബന്ധമുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അതിനെക്കുറിച്ച് ശ്രീവിദ്യയോട് താൻ തന്നെ സംസാരിച്ചിട്ടുണ്ടെന്നും കുട്ടി പത്മിനി. 

“അക്കാ, നിങ്ങളെ കമൽ വഞ്ചിക്കുകയാണ്, അദ്ദേഹം വാണി എന്നൊരാളെ പ്രണയിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. അക്കാലത്ത് രേഖയുമായും കമലിന് അടുപ്പം വരുന്നുണ്ട്. കോമഡിയെന്തെന്നാൽ എത്ര പേരെയാണ് കമൽ പ്രണയിച്ചത്. ശ്രീവിദ്യാക്ക, ബോംബെയിൽ നിന്ന് രേഖ, ജയസുധാമ്മ, വാണി ​ഗണപതിയും. ഇനിയും രണ്ട് നടിമാരുണ്ട്. എങ്ങനെ അദ്ദേഹം മാനേജ് ചെയ്തു എന്നറിയില്ല. കമലും വാണിയുമായുള്ള കല്യാണത്തിന് ഞാനും പോയിട്ടുണ്ട്.” കുട്ടി പത്മിനി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

55 minutes ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

57 minutes ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

59 minutes ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

1 hour ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

1 hour ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

2 hours ago