മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍. കരിയറിന്റെ തുടക്കത്തില്‍ കനത്ത പരാജയം നേരിടേണ്ടി വന്ന നടനാണ് ഫഹദ്. പിന്നീട് വര്‍ഷങ്ങളോളം സിനിമയുടെ ഒരിടത്തും ഫഹദിനെ കണ്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഫഹദ് തിരിച്ചെത്തിയപ്പോള്‍ മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളില്‍ ഒന്നായി അത് മാറി.
ഇപ്പോള്‍ മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ തിളങ്ങി നില്‍ക്കുകയാണ് നടനിപ്പോള്‍. തമിഴിലും തെലുങ്കിലുമെല്ലാമായി ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഫഹദ് അഭിനയിച്ചു കഴിഞ്ഞു. വിക്രം, പുഷ്പ, മാമന്നന്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഓളം സൃഷ്ടിച്ചടിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍.
തന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഫഹദ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. എന്റെ കഥാപാത്രങ്ങളോ ഞാന്‍ ചെയ്യുന്ന സിനിമയോ അല്ല ഫഹദ് ഫാസില്‍. ഞാന്‍ അതിന്റെ പുറത്തുനിന്ന് കാണുന്ന ആളാണ്. അത് വളരെ ക്ലിയറായിട്ട് മനസിലാക്കുന്ന ഒരാള്‍ കൂടിയാണ്. ഞാന്‍ അത്രയും ക്ലിയര്‍ ആയിട്ട് അത് ഒബ്‌സര്‍വ് ചെയ്യുന്നത് കൊണ്ടാണ് എനിക്ക് അത് പറയാന്‍ കഴിയുന്നത് എന്നും ഫഹദ് പറയുന്നു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…