Categories: Gossips

തൃഷയ്ക്കൊപ്പം വിജയ് അഭിനയിച്ചത് ഭാര്യയുടെ എതിർപ്പ് അവഗണിച്ച്; ചിർച്ചയായി രംഗനാഥന്റെ വെളിപ്പെടുത്തൽ

തെന്നിന്ത്യയാകെ കോളിളക്കം സൃഷ്ടിച്ച് മുന്നേറുകയാണ് ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ പിറന്ന ലിയോ. വിജയ് ആരാധകരും ലോകേഷ് ആരാധകരും ഒരുപോലെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു. തൃഷയാണ് വിജയിയുടെ നായിക കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് തമിഴകത്തിന്റെ സൂപ്പർ താരജോഡി ഒന്നിക്കുന്നതും. എന്നാൽ ഇരുവരെയും ചേർത്തുള്ള ഗോസിപ്പുകളും കൂടുതൽ സജീവമവുകയാണ്. 

അടുത്തിടെ വിജയിയുടെ ഭാര്യ സംഗീത താരത്തോടൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടടാത്തതാണ് ഗോസിപ്പുകൾക്കുള്ള മറ്റൊരു പ്രധാന കാരണം. ലിയോക്ക് മുൻപ് പുറത്തിറങ്ങിയ വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് നടന്റെ അച്ഛനും അമ്മയുമെല്ലാം വന്നെങ്കിലും ഭാര്യ സം​ഗീത എത്തിയിരുന്നില്ല. അന്ന് മുതലാണ് നടൻ ഭാര്യയുമായി അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ഇതിനോട് ചേർത്താണ് തൃഷയുമായുള്ള പ്രണയ വാർത്തകളും സജീവമായത്. 

നടനും നിരൂപകനുമായ ബെയിൽവാൻ രംഗനാഥന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വിജയും തൃഷയും ഒന്നിച്ചഭിനയിക്കുന്നതിൽ സംഗീതയ്ക്ക് എതിർപ്പുണ്ടെന്നാണ് രംഗനാഥൻ പറയുന്നത്. “അതൊന്നും വകവെക്കാതെയാണ് വിജയും തൃഷ അഭിനയിച്ചത്. പറഞ്ഞതിന് എതിരായി അഭിനയിക്കുക മാത്രമല്ല, ഒരു ലിപ് ലോക്ക് സീനിലും അഭിനയിച്ചു. സംഗീതയ്ക്ക് അത് ഇഷ്ടമല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. 

ലിപ് ലോക്ക് സീൻ ഉള്ളതുകൊണ്ടാണ് തൃഷയ്ക്ക് സിനിമയിൽ അവസരം നൽകിയതെന്നും രംഗനാഥൻ പറയുന്നു. വിജയിയുടെ കുടുംബം ചിത്രം കാണാൻ വരാതിരുന്നതിന് കാരണം ഇതാണെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. അതേസമയം താരങ്ങളെ കുറിച്ച് ഇല്ലാത്തത് പറഞ്ഞുണ്ടാകുന്ന ബെയിൽവാന്റെ അത്തരത്തിലൊരു പ്രസ്താവനയായി മാത്രമാണ് ഒരു വിഭാഗം ഇതിനെ കണ്ടിരിക്കുന്നത്. 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി പ്രിയാമണി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

അടിപൊളി ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

24 hours ago

സാരിയില്‍ മനോഹരിയായി നിഖില വിമല്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

24 hours ago

കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

24 hours ago

അടിപൊളിയായി ഗോപിക

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

കിടിലന്‍ പോസുമായി നമിത

ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി നമിത. ഇന്‍സ്റ്റഗ്രാമിലാണ് താരം…

2 days ago