Categories: latest news

‘ആണുങ്ങളെ പിഴപ്പിക്കാനല്ല നിന്നെ വളർത്തിയത്’; അമ്മ പൊട്ടിത്തെറിച്ചത് ഓർത്തെടുത്ത് മാലാ പാർവതി

മലയാള സിനിമയിലെ ന്യൂജെൻ അമ്മയാണ് മാലാ പാർവതി. സഹ റോളുകളിൽ അതിഗംഭീര പ്രകടനവുമായി അഭിനയച്ച ഓരോ ചിത്രങ്ങളിലും തന്റെ റോൾ ഭംഗിയാക്കുകയും പ്രേക്ഷക മനസിൽ ഇടംപിടിക്കാനും മാലാ പാർവതിക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്കുമടക്കം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഇതിനോടകം താരം സാനിധ്യമറിയിച്ചു കഴിഞ്ഞു. ഷാജി കൈലാസ് ചിത്രം ടൈമിലൂടെയായിരുന്നു മാലാ പാർവതയിയുടെ സിനിമ അരങ്ങേറ്റം. ഏറ്റവും ഒടുവിൽ മാസ്റ്റർപീസ് വരെ എത്തി നിൽക്കുന്ന അഭിനയ ജീവിതമാണ് അവരുടേത്. 

അതേസമയം, അഭിനയ രംഗത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നുണ്ടായ എതിർപ്പുകളെക്കുറിച്ചും താരം ഒരു അഭിമുഖത്തിൽ മനസ് തുറന്നിരുന്നു. നീലത്താമര എന്ന ചിത്രത്തിന് ശേഷം അമ്മ തനിക്ക് നേരെ പൊട്ടിത്തെറച്ചതിനെക്കുറിച്ചും മാലാ പാർവതി ഓർത്തെടുത്തു. സിനിമ ഇൻവോൾഡ് ആയി കാണുന്ന വ്യക്തിയാണ് അമ്മയെന്ന് പറഞ്ഞ മാലാ പാർവതി മനസിനക്കരയിലെ ഷീലയുടെ കഥാപതാര്രത്തെ പോലെയാണ് അമ്മയെന്നും കൂട്ടിച്ചേർത്തു. 

‘ഞാൻ അഭിനയിച്ച നീലത്താമര കണ്ടു വന്നിട്ട് പറഞ്ഞു, കണ്ട ആണുങ്ങളെ പിഴപ്പിക്കാനല്ല നിന്നെ ഞാൻ വളർത്തിയതെന്ന്‌. അങ്ങനെ ഒരാളാണ് അമ്മ. തഗ്ഗിന്റെ ആളാണ്. അമ്മ സിനിമയൊക്കെ കാണുമ്പോൾ ഇരുന്ന് ഇടിക്കെടാ ഇടിക്കെടാ എന്നൊക്കെ പറയും.’ മാലാ പാർവതി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

‘സൂര്യ 47’ ചിത്രീകരണം പൂർത്തിയായി; ഇനി ഫസ്റ്റ് ലുക്ക്

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന…

10 hours ago

‘അമ്മ’ അംഗങ്ങൾക്ക് വിശദീകരണവുമായി ശ്വേത കമ്മിറ്റി; ഭരണനടപടികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ മുന്നോട്ടെന്ന് ഉറപ്പ്

താരസംഘടനയായ 'അമ്മ'യിലെ ഭരണപരമായ തർക്കങ്ങൾക്കിടെ സംഘടനാംഗങ്ങൾക്ക് വിശദീകരണ…

10 hours ago

ചുവപ്പ് ഗൗണിൽ സ്റ്റൈലിഷായി രജിഷ വിജയൻ

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ രജിഷ വിജയൻ…

10 hours ago

ജിമ്മില്‍ കരുത്ത് കാട്ടി സൗഭാഗ്യ വെങ്കിടേഷ്

നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ്…

10 hours ago

പുതിയ സാരി ലുക്കില്‍ ശ്രുതി രാമചന്ദ്രന്‍

നടി ശ്രുതി രാമചന്ദ്രന്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്…

10 hours ago

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

1 day ago