Categories: latest news

ചിരിയഴകിൽ എസ്തേർ; ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിലൊരാളാണ് എസ്തേർ അനിൽ. ബാലതാരം എന്ന ലേബലിൽ നിന്ന് മാറി ലീഡ് റോളുകൾ അഭിനയിച്ചു തുടങ്ങിയ താരം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്.

സാരിയിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് എസ്തേർ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. വലിയ പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. 

2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തേറിന്റെ സിനിമ അരങ്ങേറ്റം, ഒൻപതാം വയസിൽ. ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായുള്ള വേഷം എസ്തേർ മികച്ചതാക്കി. 

പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങൾ താരം തന്റെ അഭിനയ മികവ് തെളിയിച്ചു. ഇതിനിടയിൽ മിനി സ്ക്രീനിൽ അവതാരികയുടെ റോളിലും എസ്തേർ പ്രത്യക്ഷപ്പെട്ടു.

ദൃശ്യം, ഓൾ, കുഞ്ഞനന്തന്റെ കട തുടങ്ങിയവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലെല്ലാം അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എസ്തേറായിരുന്നു.

അനില മൂര്‍ത്തി

Recent Posts

മരുന്നുകള്‍ കഴിച്ച് താന്‍ ക്ഷീണിതയായി: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

8 hours ago

പ്രതിഫല പട്ടികയില്‍ ഇന്ത്യയിലെ നായകന്മാരില്‍ വിജയ് ഒന്നാം സ്ഥാനത്ത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ…

8 hours ago

നടന്‍ സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി

ബോളിവുഡ് താരം അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും…

8 hours ago

സ്വകാര്യതയെ അവഹേളിക്കുന്ന വാര്‍ത്ത ആക്രമണം തടയണം:ഡബ്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വകാര്യ മൊഴികള്‍…

8 hours ago

വിവാഹത്തോടെ താല്‍പര്യമില്ല: നിഖില വിമല്‍

തന്റെ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് നടി നിഖില…

8 hours ago

അതിസുന്ദരിയായി ആര്യ

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago