Meenakshi Dileep
ബാന്ദ്ര എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രെമോഷൻ തിരക്കുകളിലാണ് ദിലീപ്. തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വൈകാതെ തന്നെ തിയറ്ററുകളിലെത്തും. അതിനിടിയിലാണ് തമന്നയ്ക്കൊപ്പം ഡാൻഡ് ചെയ്തതും അതിന് മുൻപ് മകൾ മീനാക്ഷി നൽകിയ മുന്നറിയിപ്പിനെക്കുറിച്ചും ദിലീപ് മനസ് തുറന്നിരിക്കുന്നത്.
ബാന്ദ്രയിലെ ഗാനം ഷൂട്ട് ചെയ്യാന്‍ പോവുന്ന സമയത്ത് ഞാന്‍ മീനൂട്ടിയെ വിളിച്ചിരുന്നു. ഇന്ന് ഡാൻസാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞു. കൂടെയാരാണെന്ന് മകളുടെ മറുചോദ്യം. തമന്ന ഭാട്യയ്‌ക്കൊപ്പം എന്ന് പറഞ്ഞപ്പോള്‍ അച്ഛാ, ആ പരിസരത്തൊന്നും പോവണ്ട കേട്ടോ, ദൂരെ മാറിനിന്ന് നടക്കുന്നതോ, എത്തിനില്‍ക്കുന്നതോ ആയ പരിപാടി വല്ലതും ചെയ്‌തോളൂട്ടോ. ഞാനൊക്കെ എവിടെയേലും ജീവിച്ചോട്ടെ എന്നായിരുന്നു മീനൂട്ടി പറഞ്ഞത്.
മീനാക്ഷിയുടെ വാക്കുകൾ തന്നെ തളർത്തിക്കളഞ്ഞെന്നും ദിലീപ് പറയുന്നു. ഇക്കാര്യം തമന്നയോട് പറഞ്ഞപ്പോൾ താരം വലിയ സപ്പോർട്ടീവായിരുന്നെന്നും ദിലീപ് കൂട്ടിച്ചേർത്തു. അങ്ങനെയൊന്നും പറയരുത്, എനിക്ക് ഡാന്‍സൊന്നും അറിയില്ലെന്നായിരുന്നു തമന്ന പറഞ്ഞത്. ഡാന്‍സ് പഠിക്കാതെ ഇത്രയും നന്നായി ഡാന്‍സ് ചെയ്യുന്നൊരാള്‍ അത് പഠിച്ചിരുന്നെങ്കിലോ എന്നാണ് തമന്ന പറഞ്ഞതെന്നും ദിലീപ് ഓർത്തെടുത്ത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…