Categories: latest news

കല്യാണ മണ്ഡപത്തിൽ നിന്ന് നേരെ പോയത് ലൊക്കേഷനിലേക്ക് ! മനസ്സ് തുറന്ന് മല്ലിക

ഒരുകാലത്ത് വലിയ ജനശ്രദ്ധ നേടിയ താരവിവാഹം ആയിരുന്നു നടൻ സുകുമാരന്റെയും മല്ലികയുടെയും. അതിന്റെ പേരിൽ അന്ന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുട്ട് മല്ലികക്ക്. വിമർശനങ്ങളെ ഒക്കെ കാറ്റിൽ പറത്തി വളരെ സന്തുഷ്ടരായിട്ടാണ് സുകുമാരൻ മല്ലിക താരദമ്പതികൾ ജീവിച്ചത്. എന്നാൽ 19 വർഷം മാത്രമാണ് ആ ദാമ്പത്യം നീണ്ട് നിന്നത്. 1997 ലാണ് സുകുമാരൻ മരിക്കുന്നത്.

മിക്ക അഭിമുഖങ്ങളിലും മല്ലിക തന്റെ ഭർത്താവിനെ പറ്റി സംസാരിക്കാറുണ്ട്. മക്കളായ ഇന്ദ്രജിത്തിനെ പറ്റിയും പൃഥ്വിരാജിനെ പറ്റിയും വളരെ രസകരമായ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട് എങ്കിലും മക്കളുടെ ഉയർച്ച കാണാൻ സുകുമാരൻ ഇല്ല എന്ന വിഷമം മല്ലികക്ക് ഉണ്ട്. ഇരുവരും ഇന്ന് അച്ഛനെക്കാൾ മികച്ച സിനിമ താരങ്ങൾ ആണ്.

മുൻപൊരിക്കൽ ബിഹൈന്റ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആവുന്നത്. ” രാവിലെ 7.40ന് ആയിരുന്നു വിവാഹം. അന്ന് തന്നെ കൊല്ലത്തു വെച്ച് നീലാകാശം എന്ന എന്റെ പുതിയ സിനിമ തുടങ്ങുകയാണ്. 10 മണിക്ക് ഞാൻ എത്തുമെന്ന് സുകുവേട്ടൻ അവർക്ക് വാക്ക് കൊടുത്തു. താലികെട്ട് കഴിഞ്ഞ് അമ്മയോട് അനുവാദം വാങ്ങി സുകുവേട്ടൻ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയി” മല്ലിക ഓർത്ത് പറഞ്ഞു.

ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചുണ്ടായ കാര്യങ്ങളും മല്ലിക പറഞ്ഞു. അന്തരിച്ച മീന ചേച്ചി അന്ന് ഷൂട്ടിംഗിന് ഉണ്ടായിരുന്നു. മീന ചേച്ചി ഏട്ടനോട് കല്യാണം ഇന്നല്ലായിരുന്നോ പിന്നെ നീ എങ്ങനെ കല്യാണത്തിന് എത്തിയെന്നും ആ കൊച്ച് നിനക്ക് വേണ്ടി കാത്തിരുന്ന് എന്തെല്ലാം സഹിച്ചുവെന്നും ചോദിച്ച് വഴക്ക് പറഞ്ഞു. കല്യാണം കഴിഞ്ഞ കാര്യം ഒരാഴ്ച്ച കഴിഞ്ഞാണ് എല്ലാവരും അറിഞ്ഞതെന്നും മല്ലിക പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

സ്‌റ്റൈലിഷ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

ഗംഭീര ചിത്രങ്ങളുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

മകള്‍ ഹാപ്പിയാണ്; ആര്യ ബാബു പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

2 days ago

വിമാനത്താവളത്തില്‍ 40000 രൂപ സാലറിയുള്ള ജോലി കിട്ടി: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago