ബോളിവുഡിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച ഫിലിം മേക്കർ ആണ് കരൺ ജോഹർ. സംവിധാനാവും നിർമാണവും അഭിനയവും തുടങ്ങി കരൺ ജോഹർ കൈവെക്കാത്ത മേഖലകൾ സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം. ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പിനിയായ ധർമ്മ പ്രൊഡക്ഷൻസിന്റെ അമരക്കാരൻ കൂടിയാണ് അദ്ദേഹം.
ബോളിവുഡ് സംവിധായകൻ യാശ് ജോഹറിന്റെ മകനായി കരൺ സാഹസംവിധായകൻ ആയിട്ടാണ് കരിയർ ആരംഭിക്കുന്നത്. സംവിധായകനായി പേരെടുത്ത ശേഷമാണ് നിർമാണത്തിലോട്ട് തിരിഞ്ഞത്. അടുത്തിടെ സംവിധാനം ചെയ്ത് റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രം മികച്ച വിജയം നേടിയിരുന്നു. 51 കാരനായ കരൺ അവിവാഹിതനാണ്.
കരൺ ജോഹറിന്റെ കരിയർ പോലെ തന്നെ സ്വകാര്യ ജീവിതവും പലപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. സ്കൂൾ ജീവിതത്തിലെ ഒരു പ്രണയത്തെ കുറിച്ച് അടുത്തിടെ കരൺ പറഞ്ഞിരുന്നു. “സ്കൂളിലെ എല്ലാം ആൺകുട്ടികൾക്കും ഒരു പെൺകുട്ടിയോട് ഇഷ്ടമായിരുന്നു. ഞാനും വെറുതെ അവളുടെ പിന്നാലെ നടന്നു. റോസ് ഡേയ്ക്ക് അവൾക് കാർഡ് കൊടുത്തപ്പോൾ താല്പര്യം ഇല്ലാതെയാണോ കാർഡ് തരുന്നത് എന്ന് അവൾ എന്നോട് ചോദിച്ചു” കരൺ ഓർത്തു.
യഥാർത്ഥത്തിൽ ആ പെൺകുട്ടിക്ക് കാർഡ് നൽകാനോ ഇഷ്ടപെടുവാനോ താൻ ആഗ്രഹിച്ചിരുന്നില്ല എന്ന് കരൺ ജോഹർ പറഞ്ഞു. ആദ്യമായും അവസാനമായും തനിക്ക് ഒരു പെൺകുട്ടിയോട് ക്രഷ് തോന്നിയത് ബോഡിംഗ് സ്കൂളിൽ പഠിക്കുമ്പോഴാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. നടി ട്വിങ്കിൾ ഖന്നയോട് ആയിരുന്നു കരണിന്റെ പ്രണയം. ഇരുവരും ചെറുപ്പം മുതൽ ഉറ്റസുഹൃത്തുക്കൾ ആയിരുന്നു. അക്ഷയ് കുമാറാണ് ട്വിങ്കിളിനെ വിവാഹം കഴിച്ചത്. അവിവിഹതിനാണ് എങ്കിലും സറോഗസിയിലൂടെ രണ്ട് മക്കളുടെ അച്ഛനാണ് കരൺ.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…