മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി മികച്ച ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ഭാനുപ്രിയ. ഒരുകാലത്ത് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിയായിരുന്നു താരം. അഭിനയത്തിന് പുറമെ നൃത്തത്തിലും മികവ് തെളിയിച്ച പ്രതിഭയാണ് ഭാനുപ്രിയ. 1992 ൽ മോഹൻലാൽ നായകനായ രാജശില്പി എന്ന ചിത്രത്തിലൂടെയാണ് ഭാനുപ്രിയ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
എസ് സുകുമാരൻ സംവിധാനം ചെയ്ത സിനിമയിൽ ഭാനുപ്രിയയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. രാജശില്പിയിലെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഇപ്പോൾ എസ് സുകുമാരൻ. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അദ്ദേഹം.
“സിനിമയിലെ ഒരു ഗാന രംഗം തഞ്ചാവൂരിലാണ് ഷൂട്ട് ചെയ്തത്. ഭാനുപ്രിയയാണ് ഗാനരംഗത്തിൽ ഉള്ളത്. വളരെ നൈസ് ആയ കോസ്റ്റും ആണ് വേഷം. ഷൂട്ടിംഗ് കാണാൻ കൂടിയ ആളുകൾ ബഹളം ഉണ്ടാകുമെന്ന പേടിയുണ്ടായിരുന്നു. ഇക്കാര്യം ഭാനുപ്രിയയോട് പറഞ്ഞപ്പോൾ ഇത് കേരളമല്ല, തമിഴ്‌നാട്ടിലെ ആളുകൾ ഒരു പ്രശ്നവും ഉണ്ടാക്കില്ല അവർ കാലാബോധം ഉള്ളവരാണ് എന്നാണ് നടി പ്രതികരിച്ചത്” സംവിധാനയകൻ പറഞ്ഞു.
“ഒരു ദിവസം കൊണ്ടാണ് ഷൂട്ടിംഗ് കഴിഞ്ഞത്. ആ സിനിമക്ക് ശേഷം ഒരുപാട് നല്ല അവസരങ്ങൾ മലയാളത്തിൽ നിന്ന് ഭാനുവിനെ തേടി വന്നു. അഴകിയ രാവണൻ എന്ന സിനിമയിൽ അവർ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു” എസ് സുകുമാരൻ പറഞ്ഞു. ഭാനുപ്രിയ ഇപ്പോൾ സിനിമ രംഗത്ത് സജീവമല്ല.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…