Categories: latest news

ദിൽഷയുമായി പ്രണയത്തിൽ സംഭവിച്ചതെന്ത്! പ്രതികരിച്ച് ജിപി

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും പങ്കുവെച്ച എൻഗേജ്മെന്റ് ഫോട്ടോസ് കണ്ടതിന്റെ ഞെട്ടലിലാണ് മലയാളികൾ. അഭിനേതാവും അവതാരകനുമായ ജിപിയും സിനിമ-സീരിയൽ താരം ഗോപികയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. യാതൊരു സൂചനയും നൽകാതെ പെട്ടെന്ന് നടത്തിയ വിവാഹ അറിയിപ്പ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ജിപി തന്റെ സോഷ്യൽ മീഡിയ പേജിൽ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരുന്നു. വിവാഹത്തോട് മുഖം തിരിച്ച് നടന്നിരുന്ന ജിപി പെട്ടെന്നാണ് മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

എന്നാൽ കരിയറിന്റെ തുടക്കം മുതൽ ഒപ്പം ജോലി ചെയ്യുന്നവരുമായി ജിപിക്ക് നിരവധി ഗോസിപ്പുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഡി ഫോർ ഡാൻസ് അവതാരകൻ ആയിരുന്ന താരത്തിന് പ്രോഗ്രാമിൽ കണ്ടസ്റ്റൻഡ് ആയിരുന്ന ദിൽഷയോടുള്ള അടുപ്പം പ്രണയമായി വ്യാഖ്യാനിച്ചിരുന്നു. പേർളി മാണിയുടെയും പ്രിയാമണിയുടെയും പേര് ചേർത്തും ജിപിക്ക് ഗോസിപ്പ് കേൾക്കേണ്ടി വന്നു.

പിന്നീട് ജിപിയും മിയയും തമ്മിൽ പ്രണയത്തിൽ ആണെന്ന് വാർത്ത വന്നിരുന്നു. ഇരുവരും സിനിമയിൽ ഒന്നിച്ച് അഭിനയിച്ചത് ഇതിന്റെ ആക്കം കൂട്ടിയിരുന്നു. എന്നാൽ മിയ പിന്നീട് വിവാഹിത ആയിരുന്നു. ഇത്തരം ഗോസിപ്പുകൾക്ക് എതിരെ ഒരിക്കൽ ജിപി രസകരമായി പ്രതികരിച്ചിരുന്നു. തനിക്കൊപ്പം ഏതെങ്കിലും പെൺകുട്ടിയുടെ പേര് വന്നാൽ ഉടനെ ആ കുട്ടിയുടെ കല്യാണം കഴിയും എന്നായിരുന്നു ജിപി പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

കുഞ്ഞില്ലാത്തവരെ അത് ചോദിച്ച് വിഷമിപ്പിക്കരുത് : അഭിരാമി

ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…

18 hours ago

ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട നനഞ്ഞ കുഞ്ഞുമുഖം; മകനെക്കുറിച്ച് മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

18 hours ago

കുറേ അടിച്ചമര്‍ത്തലുകള്‍ നേരിട്ടാണ് താന്‍ ഇവിടെ എത്തിയത്: മണിക്കുട്ടന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്‍. കായംകുളം…

18 hours ago

പൃഥ്വി കല്യാണം കഴിക്കുന്നതുവരെ എനിക്കൊരു മനസമാധാനമുണ്ടായില്ല: സംവൃത സുനില്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍.…

19 hours ago

മലയാള സിനിമയില്‍ എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല: ഷീല

മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…

19 hours ago

ഗ്ലാമറസ് പോസുമായി നൈല ഉഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ്.…

20 hours ago