Prabhas
ബാഹുബലി എന്ന ചിത്രത്തിലൂടെ പാനിന്ത്യൻ കയ്യടക്കിയ നടനാണ് പ്രഭാസ്. തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും താരമൂല്യവും ആരാധക പിന്തുണയുമുള്ള നടനെന്ന സ്ഥാനവും പ്രഭാസിന് സ്വന്തം. 2002 ൽ ഈശ്വരൻ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തോട്ട് കടന്ന് വരുന്നത്. കരിയറിന്റെ ആദ്യഘട്ടത്തിൽ തന്നെ മികച്ച നടനുള്ള ഫിലിം ഫെയർ നോമിനേഷൻ അടക്കം നിരവധി പുരസ്കാരങ്ങൾ പ്രാഭിസിന് ലഭിച്ചു.
2005 ഓടെ തെലുങ്ക് സിനിമയിൽ പേരുകേട്ട നടന്മാരുടെ ഒപ്പം പ്രഭാസ് എത്തിയിരുന്നു. രാജമൗലിയുടെ ചത്രപതി എന്ന സിനിമ പ്രഭാസിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. പിന്നീട് താരം തെലുങ്ക് ഇൻഡസ്ട്രിയിലെ സൂപ്പർ സ്റ്റാറായി വളർന്നു. 2015 ൽ പ്രഭാസിനെ നായകനാക്കി രാജമൗലി ബാഹുബലി എന്ന ബിഗ് ബഡ്ജറ്റ് സിനിമ പുറത്തിറക്കി. പാനിന്ത്യൻ തലത്തിൽ ഒരു കോളിളക്കം സൃഷ്ട്ടിച്ച ചിത്രമായിരുന്നു ബാഹുബലി.
ബഹുബലിയുടെ വിജയത്തോടെ പ്രഭാസിന്റെ പേരും പാനിന്ത്യൻ തലത്തിൽ പ്രശസ്തമായി. ഇന്ന് തെലുങ്കിൽ മാത്രമല്ല ഭാഷയുടെ അതിർവരമ്പുകൾ കടന്ന് ലോകമൊട്ടാകെ സൂപ്പർ സ്റ്റാറിന് ആരാധകർ ഉണ്ട്. സിനിമയോടൊപ്പം നിരവധി പരസ്യങ്ങളിലും അഭിനയിക്കാറുള്ള താരത്തിന്റെ ആസ്തിയെ പറ്റിയാണ് ഇപ്പോൾ ആരാധകരുടെ സംസാരം.
237 കോടിയുടെ സമ്പാദ്യം പ്രഭാസിന് ഉണ്ടെന്ന് ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു സിനിമക്ക് 50 കോടിയാണ് തരത്തിന് ലഭിക്കുന്ന പ്രതിഫലം. ഹൈദ്രബാദിൽ 84 ഏക്കർ പുരയിടത്തിലാണ് പ്രഭാസിന്റെ ആഡംബര വീട്. ഓഡി, ജാഗ്വർ, ബിഎംഡബ്ല്യൂ തുടങ്ങി നിരവധി ആഡംബര കാറുകളുടെ ശേഖരവും തരത്തിന് ഉണ്ട്. പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ ആണ് പ്രഭാസിന്റെ പുതിയ ചിത്രം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…