Categories: latest news

എന്റെ എൻട്രി സീൻ ലോകേഷ് ബ്രിലിൻസ് ആണ്! ലിയോയുടെ വിശേഷങ്ങളുമായി മഡോണ

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന വിജയ് ചിത്തരമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ചിത്രം റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ നൂർ കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. വിജയ് ആരാധകരെ ലോകേഷ് ഒട്ടും നിരാശപ്പെടുത്തിയില്ല. പതിവ് തെറ്റിക്കാൻ സംവിധായകൻ ഇത്തവണയും സർപ്രൈസ് ഗസ്റ്റ്‌ എൻട്രികൾ കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

മലയാളി താരം മഡോണ സെബാസ്റ്റ്യന്റെ റോളാണ് ഇതിൽ ഏറ്റവും ആശ്ചര്യപെടുത്തിയത്. ആരാധകരുടെയും സിനിമ നീരൂപകരുടെയും പ്രവചനങ്ങളിൽ ഒന്നും തന്നെ മഡോണയുടെ പേര് ഉണ്ടായിരുന്നില്ല. എലിസ ദാസ് എന്ന കഥാപാത്രം ആണ് മഡോണ അവതരിപ്പിച്ചത്.

Madonna Sebastian

ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലിയോയുടെ വിശേഷങ്ങൾ താരം പങ്കുവച്ചിരുന്നു. “താൻ അധികം മറ്റുള്ളവരുമായി ഇടപഴക്കാറില്ല. അതുകൊണ്ട് ഈ റോൾ രഹസ്യമായി വക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല” മഡോണ പറഞ്ഞു.

“എനിക്ക് ലഭിച്ച എൻട്രി സീൻ ലോകേഷിന്റെ ബ്രില്ലിൻസ് ആണ്. ആ കഥാപാത്രം ചെയ്യാൻ വിളിക്കുമ്പോൾ വൺ ലൈൻ സ്റ്റോറി മാത്രമാണ് എന്നോട് പറഞ്ഞിരുന്നത്. സിനിമയിൽ ഞാൻ ചെയ്ത കാര്യങ്ങൾ ഒന്നും നേരത്തെ എന്നോട് പറഞ്ഞിരുന്നത് അല്ല. സെറ്റിൽ എത്തിയിട്ടാണ് ഇതൊക്കെ ചെയ്യുമോ എന്ന് ചോദിച്ചത്. ചെയ്ത് നോക്കാം എന്ന് ഞാനും തീരുമാനിച്ചു” താരം കൂട്ടിച്ചേർത്തു.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

5 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

5 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

5 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

11 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

11 hours ago