ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന വിജയ് ചിത്തരമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ചിത്രം റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ നൂർ കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. വിജയ് ആരാധകരെ ലോകേഷ് ഒട്ടും നിരാശപ്പെടുത്തിയില്ല. പതിവ് തെറ്റിക്കാൻ സംവിധായകൻ ഇത്തവണയും സർപ്രൈസ് ഗസ്റ്റ് എൻട്രികൾ കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
മലയാളി താരം മഡോണ സെബാസ്റ്റ്യന്റെ റോളാണ് ഇതിൽ ഏറ്റവും ആശ്ചര്യപെടുത്തിയത്. ആരാധകരുടെയും സിനിമ നീരൂപകരുടെയും പ്രവചനങ്ങളിൽ ഒന്നും തന്നെ മഡോണയുടെ പേര് ഉണ്ടായിരുന്നില്ല. എലിസ ദാസ് എന്ന കഥാപാത്രം ആണ് മഡോണ അവതരിപ്പിച്ചത്.
ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലിയോയുടെ വിശേഷങ്ങൾ താരം പങ്കുവച്ചിരുന്നു. “താൻ അധികം മറ്റുള്ളവരുമായി ഇടപഴക്കാറില്ല. അതുകൊണ്ട് ഈ റോൾ രഹസ്യമായി വക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല” മഡോണ പറഞ്ഞു.
“എനിക്ക് ലഭിച്ച എൻട്രി സീൻ ലോകേഷിന്റെ ബ്രില്ലിൻസ് ആണ്. ആ കഥാപാത്രം ചെയ്യാൻ വിളിക്കുമ്പോൾ വൺ ലൈൻ സ്റ്റോറി മാത്രമാണ് എന്നോട് പറഞ്ഞിരുന്നത്. സിനിമയിൽ ഞാൻ ചെയ്ത കാര്യങ്ങൾ ഒന്നും നേരത്തെ എന്നോട് പറഞ്ഞിരുന്നത് അല്ല. സെറ്റിൽ എത്തിയിട്ടാണ് ഇതൊക്കെ ചെയ്യുമോ എന്ന് ചോദിച്ചത്. ചെയ്ത് നോക്കാം എന്ന് ഞാനും തീരുമാനിച്ചു” താരം കൂട്ടിച്ചേർത്തു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…