Categories: latest news

ദൈവത്തിന്റെ പ്രത്യേക വരദാനം കിട്ടിയിരിക്കുന്ന നടിയാണ് മഞ്ജു!

അഭിനയമികവ് കൊണ്ട ചെയ്ത കഥാപാത്രങ്ങളൊക്കെ അനശ്വരമാക്കിയ നടിയാണ് മഞ്ജു വാര്യര്‍. പ്രണയവര്‍ണങ്ങള്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മഞ്ജു മാറി. വിവാഹശേഷം താരം സിനിമയില്‍ നിന്ന് മാറി നിന്നത് ആരാധകരെ ഏറെ വിഷമത്തിലാക്കിയിരുന്നു.

മഞ്ജുവിന്റെ കരിയര്‍ മാത്രമല്ല കുടുംബ ജീവിതവും വ്യക്തി ജീവിതവും ഒരുപോലെ ജനശ്രദ്ധ നേടിയതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചു വരവ് ആരാധകര്‍ മാത്രമല്ല സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരിലും സ്‌നോഷമുണ്ടാക്കി. തിരിച്ചുവന്ന താരത്തിന് കരിയറില്‍ ഏറ്റവും മികച്ച അവസരങ്ങളാണ് ലഭിച്ചത്. മഞ്ജുവിന്റെ അഭിനയ മികവിനെക്കുറിച്ച് മുമ്പൊരിക്കല്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ദൈവം നല്‍കിയ പ്രത്യേക കഴിവാണ് മഞ്ജുവിന്റെ അഭിനയ മികവ്. സല്ലാപം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ആദ്യമായി അറ്റന്‍ഡ് ചെയ്തത് ഞാനാണ്. സല്ലാപത്തിന്റെ നൂറാം ദിവസം ആഘോഷത്തിന് എല്ലാവരും കൂടിച്ചേര്‍ന്നു. അന്ന് ലോഹി മഞ്ജുവിനെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്. നീ അഭിനയത്തിനായി ഉഴിഞ്ഞ് വെക്കപ്പെട്ട ജന്മമാണ്, നിനക്ക് മറ്റൊരു ജന്മമില്ലെന്നാണ് ലോഹി പറഞ്ഞത്. ശരിക്കും വാസ്തവമാണ്’ സിബി മലയില്‍ കൈരളി ടിവിക്ക നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഗംഭീര തിരിച്ചുവരവില്‍ തമിഴ് ഇന്റസ്ട്രിയില്‍ നിന്നും മഞ്ജുവിനെ തേടി സംവിധായകര്‍ എത്തി. അസുരന്‍, തുനിവ്, എന്നീ സിനിമകളിലൂടെ തമിഴകത്തെ ആരാധകരുടെ ഇഷ്ടവും താരം സ്വന്തമാക്കി. രാജനികാന്തിനൊപ്പമാണ് അടുത്ത സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

14 minutes ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

19 minutes ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

24 minutes ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

4 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

5 hours ago