Categories: latest news

കമൽ – ശ്രീവിദ്യ പ്രണയം അവസാനിക്കാൻ കാരണം!

ഒരുകാലത്ത് സിനിമലോകം ഒന്നടങ്കം ചർച്ച ചെയ്ത പ്രണയ ജോഡികൾ ആയിരുന്നു കമൽ ഹാസനും ശ്രീവിദ്യയും. അപൂർവ രാഗങ്ങൾ എന്ന പ്രണയ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഓൺസ്‌ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി മാധ്യമങ്ങൾ അന്ന് ആഘോഷമാക്കിയിരുന്നു. ഓൺസ്‌ക്രീൻ സൂപ്പർ ജോഡികൾ പതിയെ കടുത്ത പ്രണയത്തിൽ ആകുകയായിരുന്നു.

ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സിനിമ ഇൻഡസ്ട്രിയലും ഇരു കുടുബങ്ങളിലും നന്നായി അറിയാമായിരുന്ന ആ പ്രണയബന്ധം അധികനാൾ നിലനിന്നില്ല. കമലുമായി പിരിഞ്ഞ ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്നു ശ്രീവിദ്യ.

ശ്രീവിദ്യ പലപ്പോഴായി ആ പ്രണയത്തെ പറ്റിയും വേർപിരിയലിനെ പറ്റിയും പറഞ്ഞിട്ടുണ്ട്. “വിവാഹം ഉടൻ വേണമെന്ന് നിലപാടിലായിരുന്നു കമലിന്. വീട്ടുകാരുടെ അനുവാദത്തോടെ മാത്രം മതി വിവാഹം എന്നായിരുന്നു എനിക്ക്. ഒരിക്കൽ അമ്മ കമലിനെ വീട്ടിൽ വിളിച്ച് രണ്ടുപേരും ചെറുപ്രായമല്ലേ, നിങ്ങൾക്ക് ഒരുപാട് വളരാൻ അവസരമുണ്ട്.

Sreevidya and Kamal Haasan in Apoorvaragangal

കുറച്ചുകൂടി കാത്തിരിക്കാമല്ലോ എന്ന് പറഞ്ഞിരുന്നു. അന്ന് ദേഷ്യത്തിൽ കമൽ ഇറങ്ങി പോയി. അത് ആ ബന്ധത്തിന്റെ അവസാനമായിരുന്നു” ശ്രീവിദ്യ ഓർത്തു. തനിക്ക് കമലിനോട് പ്രതികാരമോ ദേഷ്യമോ ഇല്ലായിരുന്നെന്നും ആരെയും ബുദ്ധിമുട്ടിച്ച് ഒന്നും നേടണമെന്നില്ല എന്നും ശ്രീവിദ്യ പറഞ്ഞിരുന്നു.

അനില മൂര്‍ത്തി

Recent Posts

മീര ജാസ്മിന്‍ സിനിമയില്‍ എത്തിയത് എങ്ങനെ; ലോഹിതദാസ് പറഞ്ഞത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

13 hours ago

സിനിമയില്‍ വിലക്ക് നേരിട്ട കാലം; അസിന്റെ സിനിമാ ജീവിതം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…

13 hours ago

മകളുടെ മാസവരുമാനത്തിലാണ് സന്തോഷം; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

13 hours ago

വനിതാ നിര്‍മാതാക്കള്‍ സുരക്ഷിതരല്ല: സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…

13 hours ago

ബേബി പ്ലാനിങ് ഉണ്ടോ? നാട്ടുകാര്‍ ആ ചോദ്യം ചോദിച്ച് തുടങ്ങി; ശ്രീവിദ്യ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…

13 hours ago

ജഗത് ആണ് എന്റെ മറുപിള്ള കുഴിച്ചിട്ടത്; അമല പറയുന്നു

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

13 hours ago