മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ് ഷീല. കറുത്തമ്മയും കളിച്ചെല്ലമ്മയുമൊക്കെ ഷീല എന്ന അതുല്യ കലാകാരി മലയാളികള്‍ക്ക് സമ്മാനിച്ച അനശ്വര കഥാപാത്രങ്ങളാണ്. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും സിനിമാ മേഖലയയില്‍ സജീവ സാന്നിധ്യമാണ് ഷീല.
വളരെ ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്ത് കഴിവ് തെളിയിച്ച താരം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രിയായി മാറി. പതിമൂന്നാം വയസ്സില്‍ ഭാഗ്യജാതകം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. നാന്നൂറോളം സിനിമകളില്‍ അഭിനയിച്ച ഷീല നിരസിച്ച ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. എഴുപതിയെട്ട് വയസ്സുള്ള താരം വളരെ സെലക്ടീവായിട്ടാണ് ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്.
തന്റെ മരണത്തെപ്പറ്റി ഷീല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ആരാധകരുടെ ശ്രദ്ധനേടുന്നത്. മരണശേഷം തന്റെ ശരീരം കുഴിച്ചിടുന്നതിനോട് താല്‍പര്യമില്ലെന്നും ദഹിപ്പിച്ച് ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കണമെന്നുമാണ് ഷീല ആഗ്രഹം പ്രകടിപ്പിച്ചത്. ‘മരിച്ച് കഴിഞ്ഞാല്‍ എന്തിനാണ് നമ്മുടെ ശരീരം പുഴു കുത്തി കളയാന്‍ നല്‍ക്കുന്നത്. അതിനേക്കാളും എത്രയോ നല്ലതാണ് എന്നെ ഞാനാക്കിയ ഈ കേരളത്തില്‍ എന്റെ ചിതാഭസ്മം ഒഴുക്കി കളയുന്നത്. അത് എനിക്ക് നിര്‍ബന്ധമാണെന്നാണ്’ ഷീല പറഞ്ഞിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് അഭിനയിച്ച…