Categories: latest news

‘സാന്ത്വനം’ സീരിയല്‍ ഡയറക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; ആദിത്യന്‍ വിടവാങ്ങുന്നത് വലിയൊരു സ്വപ്‌നം ബാക്കിയാക്കി !

മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘സാന്ത്വനം’. തമിഴ് സീരിയലിന്റെ റിമേക്ക് ആണെങ്കിലും മലയാളത്തിലേക്ക് എത്തിച്ചപ്പോള്‍ ‘സാന്ത്വനം’ സൂപ്പര്‍ഹിറ്റായി. അതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകന്‍ ആദിത്യന് അര്‍ഹതപ്പെട്ടതാണ്. വന്‍ വിജയമായി മുന്നേറുന്ന ‘സാന്ത്വന’ത്തിന്റെ ക്ലാപ്പ് ബോര്‍ഡിനു പിന്നില്‍ ഇനി ആദിത്യന്‍ ഇല്ലെന്ന വാര്‍ത്ത മലയാളികളെ ഏറെ വേദനിപ്പിക്കും. 47-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആദിത്യന്‍ മരണത്തിനു കീഴടങ്ങിയത്.

സാന്ത്വനം സെറ്റിലേക്ക് ഇനി ആദിത്യന്‍ എത്തില്ലെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരുപാട് സമയം വേണ്ടിവരും. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ആദിത്യന്റെ മരണം സംഭവിച്ചിരുന്നു. ഭാര്യയേയും രണ്ട് മക്കളേയും തനിച്ചാക്കിയാണ് ആദിത്യന്റെ വിടവാങ്ങല്‍.

ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം പിന്നീട്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന്‍ ഏറെക്കാലമായി തിരുവനന്തപുരം പേയാട് ആയിരുന്നു താമസം. തിരുവനന്തപുരം തിരുമലയില്‍ സ്വന്തമായി വീട് പണികഴിപ്പിക്കുന്ന തിരക്കിലായിരുന്നു ആദിത്യന്‍. പുതിയ വീട്ടില്‍ താമസിക്കുകയെന്ന വലിയൊരു സ്വപ്നം അവശേഷിപ്പിച്ചാണ് ആദിത്യന്‍ മടങ്ങിയിരിക്കുന്നത്. വാനമ്പാടി, ആകാശദൂത് എന്നീ ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ആദിത്യന്റെ മരണം മലയാള കുടുംബ പ്രേക്ഷകര്‍ക്ക് തീരാത്ത നഷ്ടമാണ്.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

5 hours ago

ഗ്ലാമറസ് പോസുമായി ഹണി റോസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

5 hours ago

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago