Categories: latest news

ലിയോ വണ്‍ ടൈം വാച്ചബിള്‍ മാത്രം, കണ്ണൂര്‍ സ്‌ക്വാഡിന് കൂടുതല്‍ തിയറ്റര്‍ കൊടുക്കുക: ഒമര്‍ ലുലു

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന് കൂടുതല്‍ തിയറ്ററുകള്‍ അനുവദിക്കണമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. വിജയ് ചിത്രം ലിയോ റിലീസ് ചെയ്തതോടെ പല സ്‌ക്രീനുകളില്‍ നിന്നും കണ്ണൂര്‍ സ്‌ക്വാഡ് ഒഴിവാക്കിയിരുന്നു. താന്‍ ലിയോ കണ്ടെന്നും ഒരു തവണ കാണാനുള്ള ചിത്രം മാത്രമേ ഉള്ളൂവെന്നും ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതിനാല്‍ കണ്ണൂര്‍ സ്‌ക്വാഡിന് കൂടുതല്‍ സ്‌ക്രീനുകള്‍ അനുവദിക്കണമെന്നാണ് ഒമറിന്റെ ആവശ്യം.

Kannur Squad

‘ ലിയോ കണ്ടു. ഒരു വണ്‍ ടൈം വാച്ചബിള്‍ മൂവി. കണ്ണൂര്‍ സ്‌ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക. ഇല്ലെങ്കില്‍ മലയാള സിനിമയോട് തിയറ്റര്‍ ഉടമകള്‍ ചെയ്യുന്നത് അനീതിയാകും ‘ ഒമര്‍ പറഞ്ഞു.

അതേസമയം ലിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലിയോ വിചാരിച്ച പോലെ ശ്രദ്ധിക്കപ്പെടാത്തതിനാല്‍ നാളെ മുതല്‍ കണ്ണൂര്‍ സ്‌ക്വാഡിന് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കും. ലിയോ റിലീസ് ചെയ്തിട്ടും 130 സ്‌ക്രീനുകളാണ് കേരളത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിനുള്ളത്. ഈ വീക്കെന്‍ഡോടെ അത് 160 ആയി ഉയരാനാണ് സാധ്യത.

അനില മൂര്‍ത്തി

Recent Posts

“ദ്രിശ്യം: ദി കൺക്ലൂഷൻ” ട്രെയിലർ പുറത്ത്; അജയ് ദേവ്ഗണിന് ഇത്തവണ പുതിയ എതിരാളി

ബോളിവുഡിലെ ജനപ്രിയ ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദ്രിശ്യ'ത്തിന്റെ ഹിന്ദി…

7 hours ago

വിവാഹ വാർഷികം ആഘോഷിച്ച് മിഥുനും ലക്ഷ്മി മേനോനും

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും 18 വർഷങ്ങൾ പൂർത്തിയാക്കി അവതാരകൻ…

7 hours ago

ഹനീഫിക്ക എനിക്കായി ചെയ്തതിന്റെ ഒരംശം പോലും തിരിച്ചുനൽകാൻ കഴിഞ്ഞിട്ടില്ല: ലിസി

വെറുമൊരു സന്ദർശനമായിരുന്നില്ല അത്; വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു…

7 hours ago

ബിഗ് ബോസിനു വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്…

14 hours ago

41 ലും ഫിറ്റ്‌നസ് നിലനിര്‍ത്തി രാധിക ആപ്‌തെ; അറിയാം വിശേഷങ്ങള്‍

ബോളിവുഡിലും പ്രാദേശിക സിനിമകളിലും തനതായ അഭിനയശൈലി കൊണ്ട്…

14 hours ago