മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന് കൂടുതല്‍ തിയറ്ററുകള്‍ അനുവദിക്കണമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. വിജയ് ചിത്രം ലിയോ റിലീസ് ചെയ്തതോടെ പല സ്‌ക്രീനുകളില്‍ നിന്നും കണ്ണൂര്‍ സ്‌ക്വാഡ് ഒഴിവാക്കിയിരുന്നു. താന്‍ ലിയോ കണ്ടെന്നും ഒരു തവണ കാണാനുള്ള ചിത്രം മാത്രമേ ഉള്ളൂവെന്നും ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതിനാല്‍ കണ്ണൂര്‍ സ്‌ക്വാഡിന് കൂടുതല്‍ സ്‌ക്രീനുകള്‍ അനുവദിക്കണമെന്നാണ് ഒമറിന്റെ ആവശ്യം.
‘ ലിയോ കണ്ടു. ഒരു വണ്‍ ടൈം വാച്ചബിള്‍ മൂവി. കണ്ണൂര്‍ സ്‌ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക. ഇല്ലെങ്കില്‍ മലയാള സിനിമയോട് തിയറ്റര്‍ ഉടമകള്‍ ചെയ്യുന്നത് അനീതിയാകും ‘ ഒമര്‍ പറഞ്ഞു.
അതേസമയം ലിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലിയോ വിചാരിച്ച പോലെ ശ്രദ്ധിക്കപ്പെടാത്തതിനാല്‍ നാളെ മുതല്‍ കണ്ണൂര്‍ സ്‌ക്വാഡിന് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കും. ലിയോ റിലീസ് ചെയ്തിട്ടും 130 സ്‌ക്രീനുകളാണ് കേരളത്തില്‍ കണ്ണൂര്‍ സ്‌ക്വാഡിനുള്ളത്. ഈ വീക്കെന്‍ഡോടെ അത് 160 ആയി ഉയരാനാണ് സാധ്യത.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…