Vijay Leo
വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ തിയറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ പുലര്‍ച്ചെ നാല് മുതലാണ് കേരളത്തില്‍ പ്രദര്‍ശനം. തമിഴ്‌നാട്ടിലെ ആദ്യ പ്രദര്‍ശനം രാവിലെ ഒന്‍പതിന്. ഫസ്റ്റ് ഡേ തന്നെ ചിത്രം നിരവധി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്ന് ഉറപ്പാണ്. അതിനിടയിലാണ് ‘ലിയോ’ ഓപ്പണിങ് സീന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് (പഴയ ട്വിറ്റര്‍) ചിത്രത്തിന്റെ ഓപ്പണിങ് സീന്‍ പ്രത്യക്ഷപ്പെട്ടത്.
മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് വിജയ് ഹൈനയുമായി പോരാടുന്ന രംഗമാണ് എക്‌സില്‍ പ്രചരിക്കുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ആരാധകര്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം അണിയറ പ്രവര്‍ത്തകരെ മെന്‍ഷന്‍ ചെയ്ത് ഈ രംഗങ്ങള്‍ എക്‌സില്‍ നിന്ന് ബ്ലോക്ക് ചെയ്യാന്‍ മറ്റ് ചില ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നു.
പൈറസിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരും ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കരുതെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…