Categories: latest news

നയന്‍സിനൊപ്പം സാമന്ത; പ്രതിഫലം കോടികള്‍

തെലുങ്ക് സിനിമയിലൂടെ കടന്ന് വന്ന് തെന്നിന്ത്യന്‍ ആരാധകരുടെ മനസ്സില് ഇടംപിടിച്ച നടിയാണ് സാമന്ത. തമിഴ്, തെലുങ്ക് ഭാഷകളില്‍ കൂടാതെ ബോളിവുഡിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. സൗത്തിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫാഷന്‍ ഐക്കണ്‍ കൂടിയാണ് താരം.

സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സാമന്ത ഇന്ന് തെന്നിന്ത്യ അടക്കി വാഴുന്ന താരസുന്തരിയാണ്. കരിയറിന്റെ തുടക്കം മുതല്‍ അഭിനയമികവുകൊണ്ട് ശ്രദ്ധ നേടിയ താരം ഒറ്റക്ക് സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്ന നിലയിലേക്ക് വളരെ പെട്ടന്നാണ് വളര്‍ന്നത്. ഫാമിലി മാന്‍ എന്ന ത്രില്ലര്‍ സീരീസിലൂടെ സാമന്തയുടെ പ്രശസ്തി പാന്‍ ഇന്ത്യന്‍ തലത്തിലേക്കും ഉയര്‍ന്നു.

തുടരെ തുടരെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സാമന്തയുടെ താരമൂല്യവും വര്‍ധിച്ചിട്ടുണ്ട്. താരത്തിന്റെ ഇപ്പോഴത്തെ പ്രതിഫലം ഇന്റസ്ട്രിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സിതാഡെല്‍ എന്ന സീരീസിനായി പത്ത് കോടി രൂപയാണ് താരത്തിന് ഓഫര്‍ ചെയ്തിരിക്കുന്നത്. ഇതോടെ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയില്‍ സാമന്ത ഇടം പിടിച്ചു.

പുഴപ എന്ന തെലുങ്ക് ചിത്രത്തിലെ ഗാനരംഗത്തിനായി അഞ്ച് കോടി രൂപയാണ് താരത്തിന് പ്രതിഫലം ലഭിച്ചത്. മിനിറ്റുകള്‍ മാത്രമുള്ള ഡാന്‍സ് വമ്പന്‍ ഹിറ്റായിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ സാമന്തയ്ക്കും മുകളില്‍ നില്‍ക്കുന്നത് ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയാണ്. പത്ത് കോടിക്ക് മുകളിലാണ് നയന്‍സിന്റെ പ്രതിഫലം.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago