Categories: latest news

മണിരത്‌നത്തിന്റെ ഭാര്യയാകുമ്പോള്‍ ഇരുപത്തിനാല് മണിക്കൂര്‍ മതിയാകാതെ വരും; സുഹാസിനി

തമിഴകത്തിനും മലയാളികള്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ് സുഹാസിനി. തന്റെ ആദ്യ ചിത്രമായ നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തില്‍ തന്നെ താരം മികച്ച നടിക്കുള്ള തമിഴ് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. പിന്നീട് പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ സുഹാസിനി മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചു. അഭിനയം, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയിലെ എല്ലാ മേഖലകളിലും തന്റേതായ മുധ്ര പതിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

1988 ലാണ് സുഹാസിനിയും നിര്‍മ്മാതാവ് മണിരത്‌നവും വിവാഹിതരാവുന്നത്. തമിഴകത്തിന്റെ പവര്‍ കപ്പിള്‍സാണ് ഇരുവരും. സിനിമയിലും ജീവിതത്തിലും ഒരുപോലെ മണിരത്‌നത്തിന് പിന്‍തുണയുമായി സുഹാസിനി എന്നും ഒപ്പമുണ്ടാകാറുട്ടുണ്ട്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോള്‍ താരം.

എബിപി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സുഹാസിനി മനസ്സ് തുറന്നത്. ‘മണിരത്‌നത്തിന്റെ ഭാര്യയാകുമ്പോള്‍ 24 മണിക്കൂര്‍ മതിയാകില്ല.’ മണിരത്‌നത്തിന്റെ ഭാര്യയെന്നത് ഫുള്‍ ടൈം ജോബ് ആയി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ‘എനിക്ക് ഇരുപത് വയസായിരുന്ന സമയത്ത് ഹോര്‍മോണുകള്‍ ഇപ്പോഴത്തേതില്‍ നിന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിച്ചത്. എന്റെ സ്ത്രീ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു അപ്പാര്‍ട്‌മെന്റില്‍ താമസിക്കാനും കുടുംബ പ്രശ്‌നങ്ങളില്‍ നിന്നൊക്കെ മാറി നില്‍ക്കാനുമാണ് ഞാന്‍ ആഗ്രഹിച്ചത്. വിവാഹം ചെയ്യാന്‍ തോന്നിയിരുന്നില്ല.’ സുഹാസിനി പറയുന്നു.

‘മണിരത്‌നവുമായുള്ള വിവാഹം ഇാ കാഴ്ചപ്പാടൊക്കെ മാറ്റി. വിവാഹിതയായത് അപ്രതീക്ഷിതമായാണ്. പക്ഷെ വിവാഹശേഷം എന്തെങ്കിലും വിട്ടുകളയാന്‍ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല’. ഭര്‍ത്താവുമായുള്ള മനോഹര നിമിഷങ്ങളെക്കുറിച്ചും താരം പങ്കുവച്ചു.

അനില മൂര്‍ത്തി

Recent Posts

അമ്മയാണ് തന്റെ ഹീറോ: പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…

12 hours ago

കള്ള് കുടിച്ച് പോലീസ് പിടിച്ചു എന്നത് സത്യമാണ്; കിച്ചു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

12 hours ago

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

12 hours ago

മഹാലക്ഷ്മി കാവ്യയെപ്പോലെയാണ്; ദിലീപ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

12 hours ago

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

17 hours ago