Categories: latest news

രജനിയുടെ കരിയർ മാറ്റിയ കമല്‍, താരങ്ങള്‍ക്കിടയിലെ ആത്മബന്ധം!

തമിഴകത്ത് സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകര്‍ തമ്മിലുള്ള പോര്‍വിളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഉലകനായകന്‍ കമല്‍ ഹാസന്റെയും തലൈവര്‍ രജനികാന്തിന്റെയും ആരാധകര്‍ തമ്മിലും ഒരുകാലത്ത് വലിയ വൈരാഗ്യത്തിലായിരുന്നു. എന്നാല്‍ താരങ്ങള്‍ തമ്മില്‍ പകരം വയ്ക്കാനില്ലാത്ത ആത്മബന്ധമാണ് ഇന്നും പുലര്‍ത്തുന്നത്.

ബാലതാരമായി സിനിമയിലെത്തിയ കമല്‍ ഹാസന്‍ തന്റെ കരിയറില്‍ പ്രശ്തനാകുന്ന സമയത്താണ് രജനികാന്ത് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പത്തോളം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങള്‍ ഉറ്റസുഹൃത്തുക്കളായി മാറിയിരുന്നു. തുടക്കകാലത്ത് രജനികാന്തിന് സഹായങ്ങളും ഉപദേശവും കമല്‍ നല്‍കിയിരുന്നു.

രജനികാന്തിനോട് ഒറ്റക്ക് സിനിമ ചെയ്യാനും പ്രതിഫലം കൂട്ടി ചോദിക്കാനും ഉപദേശിച്ചത് കമലായിരുന്നു. പിന്നീട് രജനികാന്തിന്റെ കരിയറില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായത്. തമിഴകത്തിന്റെ തലൈവരിലേക്കുള്ള താരത്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഇന്ന് 100 കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന താരമൂല്യമുള്ള നടനാണ് രജനി.

താരപദവിയില്‍ കമലിനെക്കാള്‍ മുന്നിലാണ് രജനികാന്തെങ്കിലും അഭിനയമികവും കൊണ്ടും വ്യത്യസ്ഥതകൊണ്ടും കമല്‍ ഹാസന്‍ വേറിട്ടുനില്‍ക്കുന്നു. കരിയറിലെ മത്സരങ്ങള്‍ക്കപ്പുറത്ത് ഇരുവരും തമിഴ് സിനിമക്ക് പകരം വയ്ക്കാനില്ലാത്ത് താരങ്ങളാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അനില മൂര്‍ത്തി

Recent Posts

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

2 hours ago

അമ്മയെപ്പോലെ മകൾ’; കാവ്യ മാധവന്റെ പഴയകാല ലുക്കിൽ മഹാലക്ഷ്മി, സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…

2 hours ago

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…

3 hours ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

11 hours ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

11 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

11 hours ago