ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടപിടിച്ച നായികയാണ് സംഗീത. നീണ്ട ഒരു ഇടവേളക്കു ശേഷം സിനിമാ മേഖലയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സംഗീത. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച സംഗീത വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ക്യാമറമാനും സംവിധായകനുമായ ശരവണനുമായി 2000 ലായിരുന്നു സംഗീതയുടെ പ്രണയ വിവാഹം. തമിഴ് സിനിമയില്‍ വച്ചുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു. മലയാള സിനിമകള്‍ക്ക പുറമെ നിരവധി തമിഴ് സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ താന്‍ വര്‍ക്ക് ചെയ്ത പടങ്ങളേക്കാളും നിരസിച്ച പടങ്ങളാണ് കൂടുതല്‍ എന്ന് പറയുകയാണ് സംഗീത. ഒരു ഷോട്ടിന്റെ പേരില്‍ പോലും സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഗ്ലാമറസായി അഭിനയിക്കുന്ന നടിമാരെയെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ഞാന്‍ അങ്ങനെ എക്‌സ്‌പോസ് ചെയ്ത് അഭിനയിക്കുന്നത് എനിക്ക് കണ്‍വീനിയന്റ് അല്ല എന്നും സംഗീത പറയുന്നു.
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി നമിത. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങളുമായി ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…