ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടപിടിച്ച നായികയാണ് സംഗീത. നീണ്ട ഒരു ഇടവേളക്കു ശേഷം സിനിമാ മേഖലയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സംഗീത. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച സംഗീത വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ക്യാമറമാനും സംവിധായകനുമായ ശരവണനുമായി 2000 ലായിരുന്നു സംഗീതയുടെ പ്രണയ വിവാഹം. തമിഴ് സിനിമയില്‍ വച്ചുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു. മലയാള സിനിമകള്‍ക്ക പുറമെ നിരവധി തമിഴ് സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്.
തന്റെ വിവാഹത്തെക്കുറിച്ചും പിന്നീട് കരിയറില്‍ എടുത്ത ഇടവേളയെക്കുറിച്ചും വനിതക്ക നല്‍കിയ അഭിമുഖത്തിലൂടെ താരം മനസ്സ് തുറന്നിരിക്കുകയാണ്. ‘തന്നെ എന്താണ് സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ വിടാത്തത് എന്ന് പലരും ഭര്‍ത്താവിനോട് ചോദിക്കുമായിരുന്നു. അദ്ദേഹം സിനിമയില്‍ അഭിനയിക്കണം എന്ന പലപ്പോഴും എന്നോട് പറഞ്ഞു. 2010ല്‍ അച്ഛന്റെ മരണം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നെ അത് ഡിപ്രഷനിലേക്ക് തള്ളിയിട്ടു.’ താരം പറഞ്ഞു.
‘തേടിവന്ന ഒരുപാട് അവസരങ്ങള്‍ ഞാന്‍ വേണ്ടന്ന വച്ചു. ചില സിനിമകള്‍ കണ്ടപ്പോള്‍ ഇതില്‍ അഭിനയിക്കേണ്ടതായിരുന്നല്ലോ എന്നു തോന്നും. കുറ്റബോധം ഉണ്ടായിട്ടില്ല’ സംഗീത വ്യക്തമാക്കി. ടിനു പാപ്പച്ചന്റെ സിനിമയുടെ രീതി ഒരുപാടിഷ്ടമായി. അതുകൊണ്ടാണ് ഈ സിനിമയിലൂടെ തിരിച്ചുവരാം എന്നു കരുതിയത്. കഥാപാത്രത്തിന്റെ വലുപ്പചെറുപ്പമല്ല ഈ പ്രൊജക്ടാണ് എന്നെ ആകര്‍ഷിച്ചതെന്നാണ് സംഗീത തന്റെ തിരിച്ചു വരവിനെ പറ്റി പറഞ്ഞത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…