Categories: latest news

വൈകിയാണ് അമ്മയായത്! മാതൃത്വത്തെ പറ്റി സംസാരിച്ച് രേവതി

എണ്‍പതുകളിലെ വസന്തമായിരുന്ന മലയാളികള്‍ക്ക് രേവതി എന്ന നായിക. ഇന്നും സംവിധാനവും അഭിനയവുമെല്ലാമായി രേവതി സിനിമാ മേഖലയില്‍ സജീവമാണ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശനങ്ങള്‍ തുറന്ന് പറയാന്‍ മുതിര്‍ന്ന താരമെന്ന നിലയില്‍ അവര്‍ മുന്നില്‍ നിന്നു. കരിയറിന് പ്രാധാന്യം കൊടുത്തിരുന്ന താരം തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്.

എന്നാല്‍ തന്റെ മാതൃത്വത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍ രേവതി.തന്റെ കരിയറിലെ അമ്മ കഥാപാത്രങ്ങളെ പറ്റി സംസാരിക്കുകയായിരുന്നു താരം.എല്ലാ സ്ത്രീകളും അമ്മയാകുന്നതിലൂടെ പുതിയ പാഠങ്ങള്‍ പഠിക്കുകയാണ്. ഞാന്‍ വൈകിയാണ് അമ്മയായത്. ചുറ്റുമുള്ളവരില്‍ നിന്ന് വലിയ പിന്‍തുണ എനിക്ക് ലഭിച്ചു. പ്രത്യേകിച്ചും എന്റെ അമ്മയില്‍ നിന്ന്. അമ്മ അവരുടെ ഒരു ഗൈഡന്‍സും ഇല്ലാതെയാണ് ഞങ്ങളെ വളര്‍ത്തിയത്. എബിപി ചാനലിന് നല്‍കി അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

2018 ലാണ് തനിക്കൊരു പെണ്‍കുഞ്ഞുണ്ടെന്ന കാര്യം രേവതി തുറന്ന് പറഞ്ഞത്. ഐവിഎഫിലൂടെയാണ് രേവതി ഗര്‍ഭം ധരിച്ചത്. മഹി എന്നാണ് രേവതിയുടെ മകളുടെ പേര്. മകളുടെ സ്വകാര്യത പരിഗണിച്ച് ലൈം ലൈറ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ് താരം.

അനില മൂര്‍ത്തി

Recent Posts

ചുവപ്പ് ഗൗണിൽ സ്റ്റൈലിഷായി രജിഷ വിജയൻ

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ രജിഷ വിജയൻ…

2 minutes ago

ജിമ്മില്‍ കരുത്ത് കാട്ടി സൗഭാഗ്യ വെങ്കിടേഷ്

നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ്…

5 minutes ago

പുതിയ സാരി ലുക്കില്‍ ശ്രുതി രാമചന്ദ്രന്‍

നടി ശ്രുതി രാമചന്ദ്രന്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്…

10 minutes ago

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

1 day ago

രാത്രിയുടെ ഭംഗിയിൽ സ്റ്റൈലിഷ് ലുക്കുമായി ദർശന

നടി ദര്‍ശന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍…

1 day ago

മുല്ലപ്പൂ ചൂടി സാരിയിൽ തിളങ്ങി അപർണ ദാസ്

നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ…

1 day ago