Aishwaryaa and Dhanush
തമിഴ് സിനിമാലോകം ഏറെ ചര്‍ച്ചചെയ്ത വിവാഹവും വേര്‍പിരിയലുമായിരുന്നു നടന്‍ ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും. നീണ്ട പതിനേഷ് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പികുന്നുവെന്ന വാര്‍ത്ത ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. 2005-ലായിരുന്നു തലൈവര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയുടെയും സൂപ്പര്‍ സ്റ്റാര്‍ ധനുഷിന്റെയും വിവാഹം.
ഐശ്വര്യ സംവിധാനം ചെയ്ത ത്രീ എന്ന ചിത്രം ധനുഷിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമയായിരുന്നു. സിനിമ തന്നെയാണ് ഇരുവരെയും പ്രണയത്തിലേക്ക് നയിച്ചതും. തലൈവരുടെ മരുമകന്‍ എന്ന പരിഗണനയും ധനുഷിന് ഇന്റസിട്രിയില്‍ ലഭിച്ചിരുന്നു. താരദമ്പതികളുടെ വേര്‍പിരിയലിന്റെ കാരണം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
ധനുഷ് തന്റെ കരിയറിന് മാത്രം പ്രാധാന്യം കൊടുക്കുന്നത് കുടുബബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതിനു പിന്നാലെ വീണ്ടും ഇരുവരും ഒന്നിക്കുന്നുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരങ്ങളുടെ അടുത്ത വൃത്തങ്ങള്‍.
വീണ്ടും ഒന്നിക്കാന്‍ തയ്യാറല്ലെന്നും ഐശ്വര്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ധനുഷ് ശ്രമിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെങ്കിലും ഇരുവരും പരസ്പരം ബഹുമാനിക്കുന്നു. കുട്ടികളുടെ കാര്യത്തിലും ധനുഷും ഐശ്വര്യയും ഒരുപോലെ ശ്രദ്ധനല്‍കുന്നു. അച്ഛന്റെയോ അമ്മയുടെയോ അഭാവം മക്കള്‍ക്ക് ഉണ്ടാവരുതെന്നും അവര്‍ ആഗ്രഹിക്കുന്നു.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…