Categories: latest news

‘ഇവളത്ര സുന്ദരിയാണെന്ന് തോന്നുന്നില്ല’; സാമന്തക്കെതിരെ പൂജ ഹെജ്ഡെ

സിനിമാലോകത്ത് താരങ്ങള്‍ തമ്മിലുള്ള ഈഗോക്ലാഷ് സ്വാഭാവികമാണ്. താരങ്ങളുടെ ഈഗോക്ലാഷ് ആരാദകര്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയില്‍ വയര്‍ലാക്കാറുമുണ്ട്. അത്തരത്തില്‍ ഒരു കമന്റ് ആണ് ഇപ്പോള്‍ വൈറലാവുന്നത്.

2020 ല്‍ റിലീസ് ചെയ്ത മഞ്ജിലി എന്ന തെലുങ്ക് സിനിമയില്‍ സമാന്തയും നഗാ ചൈതന്യയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തിലെ അഭിനയത്തിന് സമാന്തയെ എല്ലാവരും പ്രശംസിക്കുമ്പോഴാണ് നടി പൂജ ഹെജ്ഡെ നടിയെ കുറിച്ച് എഴുതിയ കമന്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. മഞ്ജിലി എന്ന ചിത്രത്തിലെ സമാന്തയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ‘ഇവളത്ര സുന്ദരയാണെന്നോന്നും എനിക്ക് തോന്നുന്നില്ല’ എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്.

പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങള്‍ക്കകം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴേക്കും അതിന്‍രെ സ്‌ക്രീന്‍ ഷോട്ടുകള്‍ പലരും എടുത്ത് പ്രചരിപ്പിച്ച് കഴിഞ്ഞിരുന്നു. പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, ആരെയെങ്കിലും വേദനിപ്പിക്കുന്ന കമന്റുകള്‍ ഈ പേജില്‍ വന്നിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നും പൂജ പറഞ്ഞു. അന്ന് സമാധാനത്തിന്റെ ഒരു പോസ്റ്റ് പങ്കുവച്ച് സമാന്ത പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ആ പോസ്റ്റിനെ കുത്തിപ്പൊക്കിയിരിക്കുകയാണ് ചില സമാന്ത ഫാന്‍സ്. സിനിമയില്‍ യാതൊരു പാരമ്പര്യവും ഇല്ലാതെ എത്തിയ പൂജയുടെ വളര്‍ച്ച കണ്ണടച്ച് തുറക്കും മുന്‍പേയായിരുന്നു. തെലുങ്കിന് പുറമെ തമിഴിലും ഹിന്ദിയിലും താരത്തിന് അവസരങ്ങള്‍ ലഭിച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി മേഘ്‌ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്‌ന. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

റോഡില്‍ ഗ്ലാമറസായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

1 day ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

1 day ago