Categories: latest news

ബച്ചനുവേണ്ടി ഡയറക്ടറുടെ അസഭ്യ വർഷം കേൾക്കേണ്ടി വന്ന സീനത്ത് അമന്‍!

ബോളിവുഡിലെ ഐക്കോണിക് നായികയാണ് സീനത്ത് അമന്‍. ദ ഈവിള്‍ വിത്തിന്‍ എന്ന ചിത്രത്തിലൂടെയാണ് സീനത്ത് അമന്‍ ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി മാറുകയും ഐക്കോണിക് താരമെന്ന പദവി സ്വന്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്റെ പിറന്നാള്‍ ദിവസം സീനത്ത് അമന്‍ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒരുകാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബച്ചനൊപ്പമുള്ളൊരു പഴയ ചിത്രത്തിനൊപ്പം രസകരമായ കഥയും സീനത്ത് പങ്കുവച്ചിരുന്നു. സെറ്റില്‍ താന്‍ രാവിലെ തന്നെ എത്തിയിട്ടും ബച്ചനേയും കാത്ത് ഒരു മണിക്കൂര്‍ ഇരിക്കേണ്ടി വന്നതിന്റെ കഥയാണ് താരം പങ്കുവെക്കുന്നത്.

Amitabh Bachan

‘ഷൂട്ടിന് സമയം ആയപ്പോള്‍ ഞാന്‍ സെറ്റില്‍ ചെന്നു. പക്ഷെ ബച്ചനെ കാണാനില്ല. ഒരുമണിക്കൂറിന് ശേഷമാണ് അദ്ദേഹം എത്തിയത്. ഞാന്‍ സെറ്റില്‍ കാല് വച്ചതും മറുവശത്തു നിന്നും സംവിധായകന്‍ അസഭ്യ വര്‍ഷം ആരംഭിച്ചു. അയാള്‍ കരുതിയിരുന്നത് ഞാന്‍ കാരണമാണ് എല്ലാവരും കാത്തു നില്‍ക്കുന്നത് എന്നായിരുന്നു. സംവിധായകന്‍ എന്നെ അസഭ്യം പറയുന്നത് കേട്ട് എല്ലാവരും നിശബ്ദരായി നിന്നു. എനിക്ക് തിരിച്ചൊന്നും പറയാനായില്ല. എന്റെ കണ്ണ് നിറഞ്ഞൊഴുകി” സീനത്ത് പറയുന്നു.

‘അതിന് ശേഷം നിര്‍മ്മാതാവും ബച്ചനും എന്നെ കാണാന്‍ വന്നിരുന്നു. തെറ്റ് എന്റേതാണെന്ന് എനിക്കറിയാം. അയാളൊരു വിഡ്ഢിയും മദ്യപനുമാണ്. ഞാന്‍ ബച്ചന്റെ ഷമാപണം അംഗീകരിച്ചു. പക്ഷെ എനിക്ക് നേരിടേണ്ടി വന്ന അവസ്ഥയില്‍ ഞാന്‍ അപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം എനിക്ക് ഷൂട്ട് ചെയ്യാനുള്ള മനസുണ്ടായിരുന്നില്ല. തിരിച്ച് സെറ്റിലെത്തിയപ്പോള്‍ ആ സംവിധായകന്‍ എന്റെ കാലില്‍ വീണ് മാപ്പ് പറഞ്ഞു.’ താരം കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

14 hours ago

ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

14 hours ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

14 hours ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

17 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago