Categories: latest news

അമ്മയായ ശേഷവും തന്റെ ഉള്ളിലെ തീ അണഞ്ഞിട്ടില്ല; മനസ്സ് തുറന്ന് നയന്‍സ്

വിവാദങ്ങളും വിമര്‍ശനങ്ങളും വരുമ്പോഴും കരിയറിലെ ജൈത്രയാത്ര തുടരുകയാണ് നയന്‍താര. സോഷ്യല്‍ മീഡിയയിലെ ആക്ഷേപങ്ങളും, വിമര്‍ശനങ്ങളും അതിജീവിച്ചാണ് താരം തെന്നിന്ത്യന്‍ ലേഡീസ് സൂപ്പര്‍ സ്റ്റാറെന്ന പദവി സ്വന്തമാക്കിയത്. സിനിമാ രംഗത്തെ വര്‍ഷങ്ങളായുള്ള പരിചയ സമ്പത്തില്‍ നിന്നും നടി പഠിച്ച പ്രധാന കാര്യം കുറ്റപ്പെടുത്തലുകളെ അവഗണിക്കുകയെന്നതാണ്.

സിനിമകളുടെ പ്രൊമോഷനുകള്‍ക്ക് വരാതെ സ്വന്തം ബിസിനസ് കാര്യങ്ങള്‍ക്ക് പൊതുവേദികളില്‍ എത്തുന്നതാണ് നയന്‍താര ഇപ്പോള്‍ നേരിടുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ വിമര്‍ശനം കടുത്തിട്ടും നോ പ്രൊമോഷന്‍ പോളിസിയില്‍ മാറ്റം വരുത്താന്‍ നയന്‍താര തയ്യാറായില്ല. തന്റെ പുതിയ സ്‌കിന്‍ കെയര്‍ പ്രൊഡക്ടായ 9 സ്‌കിന്‍ വിപണിയിലെത്തിക്കുന്നതിന്റെ തിരക്കുകളിലാണ് നടി. സിനിമാ, ബിസിനസ് തിരക്കുകള്‍ക്കൊപ്പം കുടുംബ ജീവിതത്തിനും നയന്‍താര സമയം കണ്ടെത്തുന്നു.

ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാണ് നയന്‍താര. കുഞ്ഞുങ്ങളുടെ കാര്യവും കരിയറിലെ തിരക്കുകളുമെല്ലാം നയന്‍താരയ്ക്ക് എങ്ങനെ കൈകാര്യം ചെയ്യാന്‍ പറ്റുന്നെന്നാണ് ആരാധകരുടെ അത്ഭുതം. എല്ലെ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് മനസ് തുറക്കുകയാണ് നയന്‍താര.

ജീവിതം നല്ല രീതിയില്‍ ബാലന്‍സ് ചെയ്യുന്ന ശക്തരായ സ്ത്രീകള്‍ തനിക്ക് ചുറ്റുമുണ്ട്. അമ്മയായ ശേഷവും തന്റെ ഉള്ളിലെ തീ അണഞ്ഞിട്ടില്ല. പകരം എങ്ങനെ ജീവിതത്തിലെ ഓട്ടം കുറച്ച് ഒരു കേന്ദ്രം കണ്ടെത്താം, ജീവിതത്തിലെ ലളിതമായ കാര്യങ്ങള്‍ ആസ്വദിക്കാം തുടങ്ങിയ വിലപ്പെട്ട പാഠങ്ങള്‍ തനിക്ക് പകര്‍ന്ന് തരികയാണ് മാതൃത്വം ചെയ്തതെന്നും നയന്‍താര ചൂണ്ടിക്കാട്ടി.

അനില മൂര്‍ത്തി

Recent Posts

അയാളുടെ വികൃതി ഞാനും കണ്ടതാണ്; ഷൈനിക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

9 hours ago

പബ്ലിക്കിന് മുമ്പില്‍ എന്തും പറയാമോ? ദിയയ്ക്ക് വീണ്ടും വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

9 hours ago

അവന്‍ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്; വൈകാരികമായി സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

11 hours ago

ഫഹദുമായി പിരിയുകയാണെന്ന് പറയരുത്; നസ്രിയയോട് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…

12 hours ago

20 കിലോ കുറച്ച് ഞെട്ടിക്കുന്ന മേക്കോവറുമായി ഖുശ്ബു video

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…

12 hours ago