Categories: latest news

രേഖയെ മകളായി അംഗീകരിക്കാന്‍ ജെമിനി ഗണേശന്‍ തയ്യാറായിരുന്നില്ല!

64 വയസിലും ആരെയും വെല്ലുന്ന സൗന്ദര്യമാണ് പഴയകാല നയിക രേഖക്ക്. ബോളിവുഡിലെ പല നടിമാരും തങ്ങള്‍ക്ക് രേഖയെപ്പോലെ സൗന്ദര്യം നിലനിര്‍ത്താനും അവരെ പോലെ അഭിനയിക്കാനും കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ സൗന്ദര്യ റാണി രേഖയുടെ ഇന്‍ഡസ്ട്രിയിലെ ആദ്യകാലങ്ങള്‍ അത്ര സുഖമുള്ളതായിരുന്നില്ല.

നടന്‍ ജെമിനി ഗണേശന്റെയും പുഷ്പവല്ലിയുടെയും മകളാണ് രേഖ. സിനിമയിലെത്തിയ ശേഷമാണ് ഭാനുരേഖ ഗണേശന്‍ രേഖയായി മാറിയത്. സിനിമയിലേക്ക് വരുമ്പോള്‍ തടിച്ച് ഇരുണ്ട നിറക്കാരിയായിരുന്നു രേഖ. അതുകൊണ്ട് തന്നെ തനിക്കൊപ്പം ഇന്‍ഡസ്ട്രിയില്‍ സജീവമായിട്ടുള്ള നടിമാരോട് പൊരുതി നില്‍ക്കാന്‍ സുന്ദരിയാകാന്‍ വേണ്ട മാര്‍?ഗങ്ങളെല്ലാം രേഖ സ്വീകരിച്ചു.

ഒരു താരപുത്രിക്ക് കിട്ടേണ്ട സൗകര്യങ്ങളും സ്‌നേഹവും പരിഗണനയും ഒന്നും അനുഭവിക്കാന്‍ രേഖയ്ക്ക് ഭാഗ്യം ലഭിച്ചിട്ടില്ല. പലപ്പോഴും മകള്‍ എന്ന രീതിയില്‍ രേഖയെ അംഗീകരിക്കാന്‍ ജെമിനി ഗണേശന്‍ തയ്യാറായിരുന്നില്ല. കൈപ്പേറിയ നിരവധി അനുഭവങ്ങളിലൂടെയാണ് രേഖ ഇന്ന് കാണുന്ന തരത്തില്‍ ഇന്‍ഡസ്ട്രിയില്‍ പടര്‍ന്ന് പന്തലിച്ചത്.

ബാലതാരമായി തെലുങ്ക് സിനിമകളില്‍ രേഖ അഭിനയിച്ചിരുന്നു. തടിയും ഇരുണ്ട നിറവും ഹിന്ദിയില്‍ അറിവില്ലായ്മയും പലപ്പോഴും രേഖ പരിഹസിക്കപ്പെടാന്‍ കാരണമായി. തന്റെ കുട്ടിക്കാലം ഒരു ട്രാജഡിയായിരുന്നുവെന്നത് രേഖ പറഞ്ഞിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

14 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago