ലിറ്റില്‍ സൂപ്പര്‍ സ്റ്റാറെന്ന വിശേഷണത്തില്‍ നിന്നും യങ് സൂപ്പര്‍ സ്റ്റാര്‍ എന്ന ടാഗിലേക്ക് കഠിനാധ്വാനം കൊണ്ട് എത്തിപ്പെട്ട നടനാണ് സിമ്പു. സംവിധായകന്‍, തിരക്കഥ കൃത്ത്, നടന്‍, ഗായകന്‍, ഗാനരചയിതാവ്, അവതാരകന്‍ തുടങ്ങി സിമ്പു കൈവെക്കാത്ത മേഖലകള്‍ കുറവാണ്. നല്ല കഴിവുള്ള വ്യക്തിയായിരുന്നിട്ടും ഇടയ്ക്ക് സിനിമാ ജീവിതത്തില്‍ അലസത കാണിച്ചതും അനാവശ്യ പിടിവാശികള്‍ കൊണ്ടുനടന്നതുമെല്ലാം താരത്തിന്റെ കരിയറിനെ ബാധിച്ചു.
തമിഴില്‍ ഏറ്റവും കൂടുതല്‍ ഡൈ ഹാര്‍ട്ട് ഫാന്‍സുള്ള നടന്‍ മാനാട് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പിന്നീട് പുറത്തിറങ്ങിയ വെന്ത് തനിന്തത് കാടും, പത്ത് തലയുമെല്ലാം വലിയ വിജയങ്ങളായിരുന്നു. ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തി അടുത്ത കാലത്ത് ആരാധകരെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ച നടന്‍ കൂടിയാണ് സിമ്പു.
മാനാട് എന്ന സിനിമയുടെ വിജയത്തിന് ശേഷം സ്റ്റാര്‍ഡം ഉയര്‍ന്നതിനാല്‍ പ്രതിഫലത്തിന്റെ കാര്യത്തിലും സിമ്പു മാറ്റങ്ങള്‍ വരുത്തി. നായികനായി അഭിനയിച്ച് തുടങ്ങിയ കാലത്ത് തുച്ഛമായ തുക പ്രതിഫലമായി കൈപറ്റിയിരുന്ന താരം പതിയെ പതിയെ ശമ്പളം കോടികളായി ഉയര്‍ത്തി. മാനാട് സിനിമയില്‍ 10 കോടി രൂപയാണ് സിമ്പുവിന് പ്രതിഫലമായി ലഭിച്ചത്. ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന സിനിമകള്‍ക്ക് പ്രതിഫലമായി താരം 20 മുതല്‍ 30 കോടി വരെയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പതിനെട്ട് വയസ് മുതല്‍ നായകനായി അഭിനയിക്കുന്ന താരത്തിന്റെ ആസ്തി 120 കോടിയോളമാണ്.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ രജിഷ വിജയന്‍.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ്…